Currency

ലോകത്തിലെ ഏറ്റവും വലിയ ഹൃദയം പ്രദര്‍ശനത്തിന്; ഭാരം 180 കിലോ

സ്വന്തം ലേഖകന്‍Tuesday, August 8, 2017 2:05 pm

മൂന്ന് വര്‍ഷം മുമ്പ് കരക്കടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്റേതാണ് ഈ വലിയ ഹൃദയം. കാനഡയിലെ റോയല്‍ ഓന്റാറിയോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ഹൃദയത്തിന് ഏതാണ്ട് 180 കിലോഗ്രാം തൂക്കം വരും. വര്‍ഷങ്ങളോളം കേടുപാടുകള്‍ കൂടാതെ ഇത് സൂക്ഷിക്കാന്‍ കഴിയുമെന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഹൃദയം കാനഡയില്‍. മൂന്ന് വര്‍ഷം മുമ്പ് കരക്കടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്റേതാണ് ഈ വലിയ ഹൃദയം. കാനഡയിലെ റോയല്‍ ഓന്റാറിയോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ഹൃദയത്തിന് ഏതാണ്ട് 180 കിലോഗ്രാം തൂക്കം വരും. വര്‍ഷങ്ങളോളം കേടുപാടുകള്‍ കൂടാതെ ഇത് സൂക്ഷിക്കാന്‍ കഴിയുമെന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്.

കാനഡയിലെ ന്യൂഫൌണ്ട്‌ലാന്റ്ആന്റ് ലാബ്രാഡോര്‍ പ്രവിശ്യയിലാണ് മൂന്ന് വര്‍ഷം മുമ്പ് നീലത്തിമിംഗലത്തിന്റെ ഭീമാകാരമായ ഹൃദയം കരക്കടിഞ്ഞത്. തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് ഏറെപണിപ്പെട്ടാണ് മ്യൂസിയം അധികൃതര്‍ ഹൃദയത്തെ വേര്‍പെടുത്തിയെടുത്തത്. ഹൃദയത്തെ പരമാവധി വര്‍ഷം സൂക്ഷിക്കാനുള്ള ശ്രമങ്ങളിലായുരന്നു ഇതുവരെയും മ്യൂസിയം അധികൃതര്‍. ആദ്യമായാണ് ഇത്തരത്തില്‍ നീലത്തിമിംഗലത്തിന്റെ ഹൃദയം പ്രദര്‍ശനത്തിന് വെക്കുന്നതെന്നാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്.

സെപ്തംബര്‍ നാലുവരെയാണ് ഹൃദയത്തിന്റെ പ്രദര്‍ശനം. ഹൃദയം മാത്രമല്ല തിമിംഗലത്തിന്റെ മറ്റ് ശരീരഭാഗങ്ങള്‍കൂടി ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x