റോഡിലൂടെ നടന്നു നീങ്ങിയ കുട്ടിക്കൊമ്പന് പെട്ടെന്നാണ് ഒരു ഐഡിയ തോന്നിയത്. ഉടന്‍ അവന്‍ കലാപരിപാടികള്‍ തുടങ്ങി. അത്രയും നേരം മുമ്പേ നടന്ന് നീങ്ങിയ കുട്ടിക്കുറുമ്പന് പെട്ടെന്നാണ് നടക്കാന്‍ ഒരു മടി തോന്നിയത്. ഉടനെ റോഡിലെ പുല്ലിലേക്ക് കയറിയ ആനക്കുട്ടി പതുക്കെ അവിടെ ഇരുന്നു.
അച്ഛനമ്മമാരുടെ മനസലിയിക്കാന്‍ കുഞ്ഞുമക്കള്‍ പല നമ്പറുകളും ഇറക്കാറുണ്ട്. ഈ മ്പറുകളില്‍ അവരുടെ മനസ്സ് അലിയുകയും ചെയ്യും. എന്നാല്‍ മനുഷ്യകുഞ്ഞുങ്ങളില്‍ മാത്രമല്ല ഇത്തത്തിലുള്ളത്, മൃഗങ്ങളിലും സര്‍വസാധാരണമാണ്. ഇത്തരത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടന്നു പോയ ഒരു കുട്ടിക്കൊമ്പന്‍ പ്രയോഗിക്കുന്ന അടവാണ് സോഷ്യമീഡിയയില്‍ വൈറലായിരിക്കുന്നത്. അതേസമയം കുട്ടിയാനയുടെ കുറുമ്പ് ഇങ്ങനെ പലതും കണ്ടിട്ടുള്ളതു കൊണ്ടാവാം കുട്ടിക്കൊമ്പന്റെ നമ്പറൊന്നും ഇവരുടെ അടുത്ത് വിലപ്പോയില്ല.
ആഫ്രിക്കയിലെ സാവന്ന പുല്‍മേടുകളില്‍ നിന്നാണ് കുട്ടിക്കുറുമ്പന്റെ കുസൃതി നിറഞ്ഞ നിമിഷങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. റോഡിലൂടെ നടന്നു നീങ്ങിയ കുട്ടിക്കൊമ്പന് പെട്ടെന്നാണ് ഒരു ഐഡിയ തോന്നിയത്. ഉടന്‍ അവന്‍ കലാപരിപാടികള്‍ തുടങ്ങി. അത്രയും നേരം മുമ്പേ നടന്ന് നീങ്ങിയ കുട്ടിക്കുറുമ്പന് പെട്ടെന്നാണ് നടക്കാന്‍ ഒരു മടി തോന്നിയത്. ഉടനെ റോഡിലെ പുല്ലിലേക്ക് കയറിയ ആനക്കുട്ടി പതുക്കെ അവിടെ ഇരുന്നു. ഇരുന്ന് നിരങ്ങിയ ശേഷം അവന്‍ നേരെ നിരങ്ങി നിരങ്ങി റോഡിലേക്ക് കിടക്കുകയാണ്. അസ്വസ്ഥത അഭിനയിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ആനക്കുട്ടന്റെ അഭിനയം ഓവര്‍ ആയതുകൊണ്ടോ എന്തോ അച്ഛനും അമ്മയും ഇവന്റെ നമ്പറുകളൊന്നും കണ്ടഭാവം നടിക്കാതെ മുന്നോട്ടേക്ക് നടന്നുനീങ്ങുകയും ചെയ്തു.
അല്‍പനേരം കഴിഞ്ഞ് കുട്ടികുറുമ്പന് മനസിലായി അവനെ ആരും നോക്കുന്നില്ലായെന്ന്. അച്ഛനും അമ്മയും കുറച്ച് ദൂരം നടന്ന് നീങ്ങിയതോടെ തന്റെ അഭിനയത്തില്‍ വീഴിന്നെല്ല് മനസ്സിലാക്കിയ ആനക്കുട്ടി ഓടിച്ചെന്ന് അവര്‍ക്കൊപ്പം കൂടുകയും ചെയ്യുന്ന ആനക്കുട്ടിയുടെ കുറുമ്പ് കാണാന്‍ കൗതുകകരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.