Currency

തലച്ചോറിന്റെ യുവത്വം നിലനിര്‍ത്തണോ, എങ്കില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ

സ്വന്തം ലേഖകന്‍Tuesday, August 15, 2017 11:58 am

ബീറ്റ്റൂട്ട് കഴിക്കുന്നത് തലച്ചോറിന് അവശ്യമായ ഓക്സിജന്‍ പ്രധാനം ചെയ്യുകയും കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും എന്നതാണ് കാര്യം. മുതിര്‍ന്നവരിലും ബീറ്റ്റൂട്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് പഠനം പഠയുന്നത്.

ശീതകാലത്ത് അമ്മമാര്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കാറുണ്ട്. ബീറ്റ്റൂട്ട് കഴിക്കുന്നത് തലച്ചോറിന് അവശ്യമായ ഓക്സിജന്‍ പ്രധാനം ചെയ്യുകയും കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും എന്നതാണ് കാര്യം. മുതിര്‍ന്നവരിലും ബീറ്റ്റൂട്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് പഠനം പഠയുന്നത്. യു.എസിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്സൈഡ് ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിവിധ പ്രായത്തിലുള്ളവരില്‍ വ്യായമത്തെക്കാള്‍ ഇരട്ട ഫലം ഇത് നല്‍കുമെന്നാണ് പഠനഫലം പറയുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീസംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി പഠനം കണ്ടെത്തി.

യു.എസിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ 25നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീ പുരുക്ഷന്മാരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ദിവസേന 50 മിനിറ്റ് നേരം ട്രെഡ്മില്ലില്‍ നടക്കാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ ഒരു വിഭാഗത്തിന് ആഴ്ചയില്‍ മൂന്ന് പ്രവശ്യം ബീറ്റ്റൂട്ട് ജ്യൂസ് നല്‍കി. രണ്ടാമത്തെ വിഭാഗത്തിന് വെറും വെള്ളം മാത്രം നല്‍കി. ആറ് ആഴ്ചയോളം ഇവരുടെ വ്യായാമക്രമവും ജീവിതരീതിയും പഠിച്ചുകൊണ്ടായിരുന്നു ഗവേഷണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x