യുവതി നാല് ചാക്ക് നോട്ടുകളുമായി അതും ഒരു യുവാന്‍ മാത്രം മൂല്യമുള്ള നോട്ടുകളുമായാണ് എത്തിയത്. ഈ നാല് ചാക്ക് നോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പുതിയ കാര്‍ വാങ്ങുന്നതും പണം നല്‍കുന്നതുമൊന്നും വാര്‍ത്തയല്ല, സ്വാഭാവിക സംഭവങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇവിടെ ഒരു യുവതി കാര്‍ വാങ്ങാനെത്തിയപ്പോള്‍ നല്‍കിയ പണവും തുടര്‍ന്ന് അത് എണ്ണി തീര്‍ക്കാനുള്ള ജീവനക്കാരുടെ കഷ്ടപ്പാടുകളുമാണ് വാര്‍ത്തയായിരിക്കുന്നത്. യുവതി നാല് ചാക്ക് നോട്ടുകളുമായി അതും ഒരു യുവാന്‍ മാത്രം മൂല്യമുള്ള നോട്ടുകളുമായാണ് എത്തിയത്. ഈ നാല് ചാക്ക് നോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട കാര്‍ ഷോറൂമിലാണ് കൗതുകകരമായ സംഭവം നടന്നത്. ചെറിയ തുകകളായി കാര്‍ പേയ്മെന്റ് നടത്താന്‍ സാധിക്കുമോ എന്ന് യുവതി മാനേജരോട് ചോദിച്ചിരുന്നു. മാനേജര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷോറൂമിലെത്തിയ അവര്‍ ജീവനക്കാരോട് കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കാര്‍ തുറന്ന ജീവനക്കാര്‍ ഞെട്ടി. നാല് ചാക്ക് നിറയെ പണമായിരുന്നു അവര്‍ കൊണ്ടു വന്നത്. പിന്നെ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലായി എല്ലാവരുടേയും പ്രധാന പണി’. ഷോറൂം ജീവനക്കാര്‍ക്ക് പുറമേ കാര്‍ മെക്കാനിക്കുകളേയും കൂടെ കൂട്ടി 20 ജീവനക്കാര്‍ ചേര്‍ന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണ് നാല് ചാക്കിലേയും പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
രണ്ട് ലക്ഷം യുവാന്റെ കാര്‍ വാങ്ങിയ യുവതി ബാക്കി പണം മൊബൈല്‍ ബാങ്കിംഗിലൂടെ അടച്ചു തീര്‍ത്തുവെന്നും മാനേജര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.