ഇന്ത്യയിലെ ഏറ്റവും വിലയേറിയ സുല്‍ത്താന്‍ എന്ന ഈ കാളക്കൂറ്റനാണ് ഇന്ന് ലോകമാധ്യമങ്ങളിലെ ചര്‍ച്ച. എട്ട് വയസുള്ള സുല്‍ത്താന്‍ ആറ് അടി പൊക്കവും ഒരു ടണ്‍ ഭാരവുമാണ് ഉള്ളത്. ഏകദേശം 21 കോടി രൂപയാണ് സുല്‍ത്താന്റെ വില.
ഇന്ത്യക്കാര്‍ പൊതുവെ പശുക്കളെ നല്ല രീതിയില്‍ പരിപാലിച്ച് വളര്‍ത്തുന്നവരാണ്. ഇതില്‍ ഒട്ടും പിന്നിലല്ല കാളയെ വളര്‍ത്തുന്ന കാര്യവും. ഇതിന് ഉദാഹരണമാണ് ഹരിയാനയിലുള്ള ഒരു കാളക്കൂറ്റന്റെ വിശേഷങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വിലയേറിയ സുല്‍ത്താന്‍ എന്ന ഈ കാളക്കൂറ്റനാണ് ഇന്ന് ലോകമാധ്യമങ്ങളിലെ ചര്‍ച്ച. എട്ട് വയസുള്ള സുല്‍ത്താന്‍ ആറ് അടി പൊക്കവും ഒരു ടണ്‍ ഭാരവുമാണ് ഉള്ളത്. ഏകദേശം 21 കോടി രൂപയാണ് സുല്‍ത്താന്റെ വില.
കാളയോട്ട മത്സരങ്ങളില്‍ സ്ഥിരം വിജയിയായ സുല്‍ത്താന്‍ ഹരിയാനക്കാരുടെ അഭിമാനമാണ്. സുല്‍ത്താന്റെ ഇഷ്ട ഭക്ഷണം വിസ്ക്കി ആണെന്നാണ് ഉടമ പറയുന്നത്. ദിവസവും ഒരു കുപ്പി വിസ്ക്കി നല്‍കിയില്ലെങ്കില്‍ സുല്‍ത്താന്‍ പ്രശ്നമുണ്ടാക്കുമെന്നും ഉടമ പറയുന്നു.
വിദേശ ചാനലായ ബാര്ക്കോഫ്റ്റ് ആനിമല്‍സ് സുല്‍ത്താനെപ്പറ്റി തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് ഇക്കാര്യങ്ങളെപ്പറ്റി പറയുന്നത്. സുല്‍ത്താന്‍ ദിവസവും 5 കിലോ മീറ്റര്‍ നടത്തം പതിവാണ്. കൂടാതെ 2 നേരമുളള കുളിയും സുല്‍ത്താന്റെ ദിനചര്യയുടെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.