Currency

നിങ്ങള്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍Tuesday, September 12, 2017 7:16 am

കൊളറാഡോ: രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗസാദ്ധ്യത കൂടുതലാണെന്ന് പഠനം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ ശരീര ഭാരം കൂടുകയും അതുവഴി രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോയും യൂണിവേഴ്‌സിറ്റി ഒഫ് സൗത്ത് ഫ്‌ളോറിഡായും ചേര്‍ന്ന് 14 പേരില്‍ നടത്തിയ പഠനത്തിലാണ് പകല്‍ ജോലി ചെയ്യുന്നവരെക്കാള്‍ ശരീര ഭാരവും ആരോഗ്യ പ്രശ്‌നങ്ങളും രാത്രി ജോലിക്കാര്‍ക്ക് കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ പകല്‍ ഉറങ്ങുക പതിവാണ്. ഇതും േ്രരാഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.

രാത്രി ഷിഫ്റ്റ് ജോലി അടിസ്ഥാന ജീവശാസ്ത്രത്തിന് എതിരാണെന്നും പഠനം പറയുന്നു. പകല്‍ ജോലി ചെയ്യുന്ന ഒരാളെക്കാളും 52 മുതല്‍ 59 കലോറി വരെ കുറച്ചുമാത്രമാണ് രാത്രി ജോലി ചെയ്യുന്നവര്‍ ഒരേ ജോലിക്ക് ഉപയോഗിക്കുന്നത്. ഇതു തന്നെയാണ് ഇവരെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x