മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇത്തരം ശീലങ്ങളിലൂടെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനെ തുടര്‍ന്നാണ് അല്‍ഷിമേഴ്സ്, വിഷാദം, മസ്തിഷ്ക്കാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇത്തരം ശീലങ്ങളിലൂടെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനെ തുടര്‍ന്നാണ് അല്‍ഷിമേഴ്സ്, വിഷാദം, മസ്തിഷ്ക്കാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അര്ിക്കുന്ന ഒന്നാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുകയും ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരുകയും ചെയ്യുന്നു.
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും മാനസികാരോഗ്യം മോശമാക്കുകയും ചെയ്യും.
ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്സ് എന്ന പുറംഭാഗമാണ്. പുകവലി കോര്‍ട്ടക്സിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകുകയും ചെയ്യും.
മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.
ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും. നമ്മള് ഉറങ്ങുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും. കോശങ്ങളിലെ വിഷവസ്തുക്കളെ ഒഴിവാക്കി, കൂടുതല്‍ ആരോഗ്യമുള്ളതായി മാറും. ഉറക്കക്കുറവ് ഈ പ്രക്രിയയെ തടസപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.