Currency

വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്; ഓണ്‍ലൈന്‍ സംവിധാനം വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കും

സ്വന്തം ലേഖകന്‍Saturday, September 23, 2017 11:45 am

സൗദിയില്‍ വീട്ടുവേലക്കാരുടെ റിക്രൂട്ടിങിനായുള്ള ഓണ്‍ലൈന്‍ സംവിധാനമായ 'മുസാനിദ്' വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കും. 2014ല്‍ വന്ന സംവിധാനം വഴി വിദേശത്തെ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുമായി ബന്ധിപ്പിക്കാനാണ് ശ്രമം.

റിയാദ്: സൗദിയില്‍ വീട്ടുവേലക്കാരുടെ റിക്രൂട്ടിങിനായുള്ള ഓണ്‍ലൈന്‍ സംവിധാനമായ ‘മുസാനിദ്’ വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കും. 2014ല്‍ വന്ന സംവിധാനം വഴി വിദേശത്തെ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുമായി ബന്ധിപ്പിക്കാനാണ് ശ്രമം. ഇതിനായി വിവിധ രാജ്യങ്ങളില്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവരുമായുള്ള തൊഴില്‍ കരാറും പണമിടപാടും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാറും ഓണ്‍ലൈന്‍ വഴിയാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇരു കക്ഷികള്‍ക്കും തങ്ങളുടെ അവകാശങ്ങളും ബാധ്യതകളും നേരിട്ട് ഇതിലൂടെ മനസ്സിലാക്കാം. തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം അറിവില്ലായ്മയാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

അേതസമയം ഓണ്‍ലൈന്‍ റിക്രൂട്ടിങ് സംവിധാനം വരുന്നതോടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അറുതി വരുത്താനാവും. ഇടനിലക്കാരും ഏജന്‍സികളും വഴി രാജ്യത്തിന് ചീത്തപ്പേരുണ്ടാകുന്നുണ്ടെന്നും സഹമന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x