സെന്‍ട്രല്‍ ജപ്പാനിലെ ഒരു ലോക്കല്‍ ട്രെയിനില്‍ 30 പൂച്ചകളെ യാത്രക്കാര്‍ക്കൊപ്പം ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. യാത്രക്കാരോടൊപ്പം മാര്ജാരക്കൂട്ടങ്ങളും തങ്ങളുടെ കുസൃതികളുമായി കൂടി. യാത്ര അവസാനിച്ചപ്പോള്‍ പലരും പൂച്ചക്കുട്ടികളെ ദത്തെടുത്താണ് മടങ്ങിയത്.
പൂച്ചകളോട് സ്നേഹം കാണിക്കുന്നതും, അവയെ ബഹുമാനിക്കുന്നതും എങ്ങനെയെന്ന് മനസിലാക്കിത്തരുന്നതാണ് ജപ്പാനില്‍ നിന്നുള്ള ഈ വാര്‍ത്ത. ജപ്പാനിലെ സന്നദ്ധസംഘടന അവിടുത്തെ റെയില്‍വെയുമായി സഹകരിച്ച് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന പൂച്ചകളെ പരിപാലിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി നടപ്പിലാക്കിയ ഒരു പദ്ധതിയാണ് മാതൃകയായിരിക്കുന്നത്.
സെന്‍ട്രല്‍ ജപ്പാനിലെ ഒരു ലോക്കല്‍ ട്രെയിനില്‍ 30 പൂച്ചകളെ യാത്രക്കാര്‍ക്കൊപ്പം ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. യാത്രക്കാരോടൊപ്പം മാര്ജാരക്കൂട്ടങ്ങളും തങ്ങളുടെ കുസൃതികളുമായി കൂടി. യാത്ര അവസാനിച്ചപ്പോള്‍ പലരും പൂച്ചക്കുട്ടികളെ ദത്തെടുത്താണ് മടങ്ങിയത്. സര്‍ക്കാര്‍ ഇതര സംഘടനയായ കിറ്റന്‍ കഫെ സാംഗ്ച്വറിയാണ് വ്യത്യസ്ത പരിപാടി ആവിഷ്കരിച്ചത്.
വര്‍ഷങ്ങളായി പൂച്ചകള്‍ക്കുവേണ്ടി ജപ്പാനില്‍ അഭയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന പൂച്ചകളുടെ എണ്ണത്തിലും ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ജപ്പാനില്‍ 98 ലക്ഷം പൂച്ചകളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.