ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാര്‍ സഹായത്തേടെയാകും പദ്ധതി നടപ്പാക്കുക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാലക്കാട്: ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാര്‍ സഹായത്തേടെയാകും പദ്ധതി നടപ്പാക്കുക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഗള്‍ഫില്‍നിന്നും മടങ്ങിവരുന്ന മലയാളികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം കാണിച്ചു കൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാെണന്നും അദ്ദേഹം വ്യക്തമക്കി.
ഷൊര്‍ണൂരില്‍ അബുദാബി- ശക്തി പുരസ്കാരം സമ്മാനിക്കവേ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സാംസ്കാരിക മേഖലയില്‍ സജീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രസര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍ പോലും മോഡി സർക്കാർ ആര്‍എസ്എസ് നേതാക്കളെ നീയമിക്കുകയാണ്. സാംസ്കാരിക രംഗത്തെ ഇത്തരം ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.