Currency

ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ഐ എം എഫ്

Tuesday, May 5, 2020 10:39 am

എണ്ണ പ്രധാന വരുമാന മാർഗമായുള്ള ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ഐ എം എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡ് 19 നും എണ്ണവിലത്തകർച്ചയും കാരണം ഗൾഫ് സമ്പദ്‌വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്നാണ് ഐ.എം.എഫ്. പ്രവചനം. കഴിഞ്ഞ 4 ദശകത്തിനുള്ളിലെ ഏറ്റവും വലിയ പ്രതിസന്ധിയാകും ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത്.

ഇതോടൊപ്പം ഗൾഫ് ബാങ്കുകളിലെ കിട്ടാക്കടം ഗണ്യമായി വർധിക്കുന്നതും അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.

മലയാളികൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ആസന്നമായ സാമ്പത്തിക പ്രതിസന്ധി പ്രവാസികളെ ആശങ്കാകുലരാക്കുകയാണ്. സൗദി അറേബ്യ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളെയാകും സാമ്പത്തിക മുരടിപ്പ് ഏറ്റവും കൂടുതൽ ബാധിക്കുക. നിലവിലുള്ള പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കുകയോ നീട്ടിവയ്ക്കുകയോ ചെയേണ്ടിവരും. ഇതോടെ തൊഴിൽ അവസരങ്ങൾ ഗണ്യമായി കുറയുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x