Currency

ഈ വീജിയോ ഒരു പാഠമാണ്; പ്രായമായ സ്ത്രീക്ക് സീറ്റ് നല്‍കാതിരുന്നയാള്‍ക്ക് കിട്ടിയ കിടിലന്‍ പണി

സ്വന്തം ലേഖകന്‍Thursday, September 28, 2017 8:25 am
Play

 

ബസിലും ട്രെയിനിലും മറ്റും നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ പ്രായമായവര്‍ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുക എന്നത് ഒരു മര്യാദയാണ്. എന്നാല്‍ ഈ മര്യാദ പലപ്പോഴും ആരും കാണിക്കാറില്ലെന്നതാണ് വസ്തുത. എല്ലാവര്‍ക്കും സീറ്റ് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്വന്തം ഇരിപ്പിടം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ആരും തയ്യാറല്ല. ഇത്തരത്തില്‍ സീറ്റ് നല്‍കാന്‍ മര്യാദ കാണിക്കാന്‍ മുതിരാതിരുന്ന ഒരാള്‍ക്ക് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

ചൈനയിലെ നാന്‍ജിംഗ് നഗരത്തിലുള്ള ഒരു മെട്രോ ട്രെയിനിനുള്ളിലാണ് സംഭവം നടന്നത്. ട്രെയിനില്‍ ഒരു പ്രായമായ സ്ത്രീ വന്നപ്പോള്‍ സീറ്റ് ഇല്ലായിരുന്നു. അതേസമയം ഇരിക്കുന്നവരാരും എണീറ്റ് മാറി അവര്‍ക്ക് സീറ്റു നല്‍കാന്‍ തയ്യാറായുമില്ല. എന്നാല്‍ ആ സ്ത്രീ നേരെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു പുരുഷന്റെ അടുത്ത് ചെന്നസീറ്റ് ആവശ്യപ്പെട്ടു.

പക്ഷെ അദ്ദേഹം സ്ത്രീയുടെ വാക്കുകള്‍ കേള്‍ക്കാത്ത പോലെയിരിക്കുകയാണ് ചെയ്തത്. പിന്നീട് വീണ്ടും സീറ്റ് ചോദിച്ചു, എന്നിട്ടും അദ്ദേഹം കൂട്ടാക്കാതിരുന്നതോടെ യാത്രക്കാരന്റെ മടിയില്‍ കയറി ആ സ്ത്രീ ഇരിപ്പുറപ്പിക്കുകയായിരുന്നു. ട്രെയിനിനുള്ളിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അത്ഭുതത്തോടെയാണ് ഈ കാഴ്ചകള്‍ കണ്ടു നിന്നത്. ട്രെയിനിലുണ്ടായിരുന്നവരില്‍ ഒരാള്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പിന്നീട് നവമാധ്യമങ്ങളില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് വൈറലായി മാറുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x