Currency

പാപ്പാന്റെ ചെരിപ്പിടാന്‍ കിണഞ്ഞു ശ്രമിക്കുന്ന കുട്ടിയാന; രസകരമായ ദൃശ്യങ്ങള്‍ കൗതുകമാകുന്നു

സ്വന്തം ലേഖകന്‍Monday, October 2, 2017 3:49 pm
Play

ചരിഞ്ഞും ഇരുന്നും നടന്നും കാലില്‍ ചെരിപ്പുകേറ്റാന്‍ കഠിന ശ്രമത്തിലാണ് ആന. മുന്‍കാലുകളില്‍ ചെരിപ്പ് കയറാതെ വന്നതോടെ പിന്‍കാലുകള്‍ക്ക് ചെരുപ്പു കൈമാറി. ഇങ്ങനെ നാലു കാലിലും മാറി മാറി ചെരിപ്പിടാന്‍ ശ്രമിച്ചെങ്കിലും സംഗതി വിജയിച്ചില്ല.

 

മൃഗങ്ങള്‍ ചെരുപ്പിടുന്നത് കണ്ടിട്ടുണ്ടോ. അവര്‍ക്കും നമ്മളെപോലെ പല ആഗ്രഹങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു കുട്ടിയാനയുടെ കുസൃതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. തായ്ലന്റിലെ എലിഫന്റ് പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു കുട്ടിയാന തന്റെ പാപ്പാനോട് ചെരുപ്പിനായി വഴക്ക് കൂടുകയാണ്. വഴക്കിനൊടുവില്‍ ചെരുപ്പ് കിട്ടിയപ്പോഴാണ് സംഭവം നിസാരമല്ലായെന്ന് പാപ്പാന് മനസിലായത്.

ചരിഞ്ഞും ഇരുന്നും നടന്നും കാലില്‍ ചെരിപ്പുകേറ്റാന്‍ കഠിന ശ്രമത്തിലാണ് ആന. മുന്‍കാലുകളില്‍ ചെരിപ്പ് കയറാതെ വന്നതോടെ പിന്‍കാലുകള്‍ക്ക് ചെരുപ്പു കൈമാറി. ഇങ്ങനെ നാലു കാലിലും മാറി മാറി ചെരിപ്പിടാന്‍ ശ്രമിച്ചെങ്കിലും സംഗതി വിജയിച്ചില്ല. രക്ഷയില്ലാതായതോടെ വെള്ളത്തില്‍ മുക്കി കാലില്‍ കയറ്റാനും കുട്ടിയാന മറന്നില്ല. അവസാനം തലകുത്തി മറിഞ്ഞും സാഹസം കാണിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

ആനകളുടെ ബുദ്ധിശക്തിക്കു മറ്റൊരു മികച്ച ഉദാഹരണമാണിതെന്നു പറഞ്ഞാണ് പാര്‍ക്കു നടത്തുന്ന സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്. തന്റെ കാലില്‍ ചെരിപ്പു കയറില്ലെന്നുറപ്പായതോടെ പിന്നെ അതുകൊണ്ടു മറ്റെന്തൊക്കെ സാധിക്കുമെന്നായിരുന്നു കുട്ടിയാനയുടെ അടുത്ത പരീക്ഷണം. അല്‍പ്പസമയം ചെരിപ്പ് കക്ഷി തലയില്‍ ചുമന്നുകൊണ്ടു നടന്നു. എല്ലാം കഴിഞ്ഞു മടുത്തപ്പോള്‍ വലിച്ചു ദൂരേക്കെറിഞ്ഞാണ് അനുസരണയില്ലാത്ത ചെരിപ്പിനോടുള്ള പ്രതിഷേധം കുട്ടിയാന വ്യക്തമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x