കൈയിലുണ്ടായിരുന്ന പോപ്പ്കോണ്‍ കൊറിച്ച് കൊണ്ടായിരുന്നു രാജകുമാരന് മത്സരം കണ്ടിരുന്നത്. രാജകുമാരന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ കൊച്ചു എമിലി ഹെന്സന് പോപ്പ്കോണ്‍ എടുത്ത് കഴിക്കാന്‍ തുടങ്ങി.
ബ്രിട്ടീഷ് രാജകുമാരന് ഹാരിയുടെ പോപ്പ്കോണ്‍ മോഷ്ടിച്ചു. അതും രണ്ട് വയസുകാരി. ഈ മോഷ്ടാവിനെ രാജകുമാരന് കൈയോടെ പിടികൂടുകയും ചെയ്തു. ഇന്‍വിക്റ്റസ് ഗെയിമിനിടെയാണ് രസകരമായ സംഭവം നടന്നത്. പെന്‍ഷനിലായ വികലാംഗ സൈനിക ഉദ്യോഗസ്ഥരുടെ സിറ്റിംഗ് വോളിബോള്‍ ഫൈനലിനിയൊയിരുന്നു മോഷണം. രണ്ട് വയസുകാരിയായ എമിലി ഹെന്‍സനും മാതാവിനും അടുത്താണ് രാജകുമാരന് മത്സരം കാണാന്‍ ഇരുന്നത്.
കൈയിലുണ്ടായിരുന്ന പോപ്പ്കോണ്‍ കൊറിച്ച് കൊണ്ടായിരുന്നു രാജകുമാരന് മത്സരം കണ്ടിരുന്നത്. രാജകുമാരന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ കൊച്ചു എമിലി ഹെന്സന് പോപ്പ്കോണ്‍ എടുത്ത് കഴിക്കാന്‍ തുടങ്ങി. ആദ്യം കണ്ടില്ലെന്ന് നടിച്ച ഹാരി പോപ്പ്കോണ്‍ തീരുമെന്നായപ്പോള്‍ കവര്‍ച്ചക്കാരിയെ കൈയോടെ പിടികൂടി. അതേസമയം രാജകുമാരന്റെ പോപ്പ്കോണ്‍ കവര്‍ന്ന രണ്ട് വയസുകാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
2011ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ ഇരുകാലും നഷ്ടപ്പെട്ട ഉദ്യോഗസ്ഥനായ ഡേവിഡ് ഹെന്സന്റെ മകളാണ് എമിലി. മാതാവായ ഹൈലി ഹെന്സന്റെ മടിയിലിരുന്നായിരുന്നു എമിലി രാജകുമാരന്റേയും കാഴ്ച്ചക്കാരുടേയും മനം കവര്‍ന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.