കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുന്നവരെ എപ്പോഴും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിന്റെ ആരോഗ്യം. അതുകൊണ്ടുതന്നെ കണ്ണിന്റെ കാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധ വളരെ നല്ലതാണ്. മുറിയിലെ വെളിച്ചവും ഇരിക്കുന്നതിലെ പൊസിഷനും കണ്ണിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.
കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുന്നവരെ എപ്പോഴും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിന്റെ ആരോഗ്യം. അതുകൊണ്ടുതന്നെ കണ്ണിന്റെ കാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധ വളരെ നല്ലതാണ്. മുറിയിലെ വെളിച്ചവും ഇരിക്കുന്നതിലെ പൊസിഷനും കണ്ണിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധയും ആവശ്യമാണ്.
മുറിയിലെ വെളിച്ച ക്രമീകരണം എങ്ങനെ?
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണുന്ന ശീലമുള്ളവരാണ്. ഇത് കണ്ണിന് ദോഷം ചെയ്യും. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കുകയും ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെ?
ടിവി കാണുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും മൊബൈല്‍ ഫോണ്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ സമയം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. എസിയില്‍ കൂടുതല്‍ സമയം ഇരിക്കുന്നതും കണ്ണിന് വരള്‍ച്ച ഉണ്ടാക്കുന്നു.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ന്ശ്ചിത സമയത്തിന് ശേഷം ഇടവേള എടുക്കുക. കണ്ണിന്റെ ഇമകള്‍ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുന്നത് കണ്ണിന് സുഖകരമാവും. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.