Currency

രക്തക്കുറവ് പരിഹരിക്കാം, ഈ ഭക്ഷണ ശൈലി പിന്തുടരൂ…

സ്വന്തം ലേഖകന്‍Monday, October 9, 2017 1:46 pm

രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അവ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.

രക്തക്കുറവ് ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്‌നമാണ്. രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അവ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.

ബീറ്റ്റൂട്ട്: ബീറ്റ്റൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാതള നാരങ്ങ: മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതുകൊണ്ടുതന്നെ മാതള നാരങ്ങ രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മത്തങ്ങ: പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു.

പപ്പായ: രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം പപ്പായയാണ്. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

കാരറ്റ്: കാരറ്റിലെ വിറ്റാമിന്‍ എ പ്ലേറ്റ്ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x