Currency

ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയാം, സ്പൂണ്‍ ഉപയോഗിച്ച്

സ്വന്തം ലേഖകന്‍Wednesday, October 11, 2017 1:40 pm

ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനു വേണ്ടത്. ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം. പിന്നീട് ഈ സ്പൂണ്‍ ഒരു സുതാര്യമായ കവറില്‍ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു താഴെയോ വയ്ക്കുക.

രോഗം മൂര്‍ച്ഛിക്കുമ്പോഴായാണ് മിക്കവാറും താന്‍ ഒരു രോഗിയായിരുന്നെന്ന് പലരും തിരിച്ചറിയുന്നത്. എന്നാല്‍ ഡോക്ടറുടെ സഹായമില്ലാതെ നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്കു തന്നെ തിരിച്ചറിയാനും വഴികളുണ്ട്. ഇത്തരത്തിലൊന്നാണ് ഒരു സ്പൂണ്‍ ഉപയോഗിച്ചുള്ള വഴി.

ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനു വേണ്ടത്. ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം. പിന്നീട് ഈ സ്പൂണ്‍ ഒരു സുതാര്യമായ കവറില്‍ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു താഴെയോ വയ്ക്കുക. ഒരു മിനിറ്റു കഴിഞ്ഞ ശേഷം സ്പൂണ്‍ പരിശോധിക്കുമ്പോള്‍ യാതൊരു ദുര്‍ഗന്ധമോ യാതൊരു പാടുകളുമില്ലെങ്കില്‍ നിങ്ങളുടെ അവയവങ്ങള്‍ ആരോഗ്യകരമാണെന്നും ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും നിങ്ങള്‍ക്കിലെളലന്ന് ഉറപ്പിക്കാം.സ്പൂണിന് വല്ലാത്ത കുത്തുന്ന ഗന്ധമെങ്കില്‍ ഇത് ലംഗ്‌സ്, വയര്‍ പ്രശ്‌നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.

മധുരഗന്ധമെങ്കില്‍ പ്രമേഹത്തെയും സ്പൂണിന്റെ ഗന്ധം അമോണിയയ്ക്കു സമാനമെങ്കില്‍ കിഡ്‌നി പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു. സ്പൂണില്‍ വെള്ളയോ മഞ്ഞയോ പാടോ മറ്റോ ഉണ്ടെങ്കില്‍ ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കാണിയ്ക്കുന്നു.

പര്‍പ്പിള്‍ നിറത്തിലെ സ്റ്റെയിനെങ്കില്‍ ബ്രോങ്കൈറ്റിസ്, ബ്ലഡ് സര്‍കുലേഷന്‍ പ്രശ്‌നം, കൊളസ്‌ട്രോള്‍ കൂടുതല്‍ എന്നിവയുടെ സൂചനയാണ്. വെള്ള കറയാണ് സ്പൂണിലെങ്കില്‍ ഇത് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെയും ഓറഞ്ച് നിറമാണെങ്കില്‍ കിഡ്‌നി പ്രശ്‌നങ്ങളെയും കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x