Currency

നിങ്ങള്‍ തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സ്വന്തം ലേഖകന്‍Friday, October 13, 2017 1:06 pm

നിങ്ങളുടെ തടി കുറയ്ക്കുന്നതിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക എന്നതാണ്. പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുള്ളതുകൊണ്ടതന്നെ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല.

തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആഹാരം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. നിങ്ങളുടെ തടി കുറയ്ക്കുന്നതിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക എന്നതാണ്. പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുള്ളതുകൊണ്ടതന്നെ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്, എന്നിവയും നല്ലതാണ്.

പഴങ്ങള്‍ കഴിക്കുന്നതും തടി കുറയ്ക്കാന്‍ വളരെ നല്ലതാണ്. പഴം, പച്ചക്കറി, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി തുടങ്ങിയവയെല്ലാം പഴങ്ങളിലുണ്ട്. ബിസ്‌കറ്റും പലഹാരങ്ങളും മറ്റും ഒഴിവാക്കുക.

വയറിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റാണ് സെലിനിയം. ബീന്‍സ്, ഉള്ളി, വെളുത്തുള്ളി, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍, മീന്‍ തുടങ്ങിയവയിലൊക്കെ സെലിനിയം ധാരാളമുണ്ട്. ഇവ കഴിക്കുന്നതും ഉത്തമമാണ്.

മത്തി അയല തുടങ്ങിയ മല്‍സ്യങ്ങളിലും ഒലിവ് എണ്ണയിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ നല്ല കൊഴുപ്പുകള്‍ ശരീരത്തിന്റെ കുറഞ്ഞ തൂക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x