Currency

നിരന്തരമായി എനര്‍ജി ഡ്രിങ്ക് കുടിച്ചു, ഒടുവില്‍ സംഭവിച്ചത്

സ്വന്തം ലേഖകന്‍Monday, October 16, 2017 1:08 pm

എനര്‍ജി ഡ്രിങ്കുകളും ജങ്ക് ഫുഡുകളും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് അറിയമെങ്കിലും ഭൂരിഭാഗം പേരും ഇഷ്ടക്കാരുമാണ്. എന്നാല്‍ എനര്‍ജി ഡ്രിങ്കുകളുടെ അമിത ഉപയോഗം മൂലം ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ ഓസ്റ്റിനെ കണ്ടാല്‍ നിങ്ങള്‍ ഒരിക്കലും എനര്‍ജി ഡ്രിംങ്കുകള്‍ക്ക് പിന്നാലെ പോകില്ല. കാരണം ഓസ്റ്റിന്റെ ജീവിതത്തെ തന്നെയാണ് ഈ ശീലം മാറ്റി മറിച്ചത്. എനര്‍ജി ഡ്രിങ്കുകളുടെ അമിതോപയോഗം മൂലം മസ്തിഷ്‌കാഘാതം ബാധിച്ച ഓസ്റ്റിന്റെ തലയുടെ ഒരു ഭാഗത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്.

energy-drinks0

ബ്രിയാന എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ ഓസ്റ്റിന്റെ ദുശീലത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. രാത്രിയും പകലും എനര്‍ജി ഡ്രിംങ്ക് കുടിക്കുന്ന ആളായിരുന്നു ഓസ്റ്റിന്‍. തുടര്‍ന്ന് ഓസ്റ്റിന് മസ്തിഷ്‌കാഘാതം ഉണ്ടായി. തുടര്‍ച്ചയായി എന്‍ജിഡ്രിംഗുകള്‍ ഉപയോഗിച്ചതാണ് ഈ ദുരന്തത്തിന് വഴി വച്ചതെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയത്. പിന്നീടങ്ങോട്ട് ഓസ്റ്റിനെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ബ്രിയാന. നിരന്തരമായ ചികിത്സയ്ക്കും, ശസ്ത്രക്രിയയ്ക്കും ശേഷം ഓസ്റ്റിന്‍ ജീവിതത്തിലേക്ക് പതിയെ പിച്ച വച്ച് തുടങ്ങി. പക്ഷേ ജീവിതം തിരിച്ച് കിട്ടിയപ്പോഴേക്കും ഓസ്റ്റിന്റെ തലയോട്ടിയില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. നഷ്ടമായ തലയോട്ടി തിരിച്ച് കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി കഴിഞ്ഞു.

ഞങ്ങളുടേത് സാധാരണ ജീവിതമല്ല. നിരന്തരമായ ആശുപത്രി വാസത്തിന് ശേഷം ഞാനും തളര്‍ന്നു പോയി. പക്ഷേ ഞങ്ങള്‍ പൊരുതുകയാണ്. ഓസ്റ്റിന്റെ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്, അദ്ദേഹത്തെ നടക്കാന് സഹായിക്കും. അങ്ങിനെ ഓസ്റ്റിന്റെ ജീവിതത്തിലെ എല്ലാത്തിനും ഞാന്‍ സഹായിക്കുന്നുണ്ട്. ജീവിതം കുറെക്കൂടി മനോഹരമാക്കാന്‍ ഞങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്… ബ്രിയാന ഫേസ്ബുക്കില്‍ കുറിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x