ലഗേജ് ഒഴിവാക്കി ഹാന്‍ഡ് ബാഗുമായി ഇകോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. അബൂദബിയില്‍നിന്ന് കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലേക്ക് മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കുറഞ്ഞ ചാര്‍ജ് ഈടാക്കുന്നത്.
അബൂദബി: ലഗേജ് ഒഴിവാക്കി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചാര്‍ജില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സൗകര്യവുമായി ഇത്തിഹാദ് എയര്‍വേസ്. ലഗേജ് ഒഴിവാക്കി ഹാന്‍ഡ് ബാഗുമായി ഇകോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. അബൂദബിയില്‍നിന്ന് കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലേക്ക് മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കുറഞ്ഞ ചാര്‍ജ് ഈടാക്കുന്നത്. ഈ സൗകര്യം ലഭിക്കുന്നതിന് യാത്രയ്ക്കുള്ള ടിക്കറ്റ് ഒക്‌ടോബര്‍ 18നും ഡിസംബര്‍ 18നും ഇടയില്‍ ബുക്ക് ചെയ്തിരിക്കണം.
കമ്പനി കൊണ്ടുവരുന്ന നിരവധി പുതിയ പരീക്ഷണങ്ങളില്‍ ആദ്യത്തേതാണ് ഇത്. ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് സൗകര്യം വര്‍ധിപ്പിക്കുക, അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിമാനക്കമ്പനിയുടെ സേവനങ്ങള്‍ വൈവിധ്യവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് പുതിയ നടപടികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.