ഒന്നു കരഞ്ഞാല്‍ അത് നമ്മുടെ ടെന്‍ഷന്‍ അകറ്റുമെന്നും ശരീരത്തിലെ ടോക്സിന്റെ അളവ് കുറയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കരച്ചില് ശരീരത്തിന്റെ ഒരു തരം ട്രിക്കാണെന്നും നെഗറ്റീവ് മൂഡില്ലാതാക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഒക്കെ കരച്ചില് സഹായകമാണെന്നുമാണ് വിലയിരുത്തല്‍.
പെട്ടെന്ന് കരയുന്നവരെ പൊതുവ ദുര്ബ്ബലരായിട്ടും കരച്ചില് പെണ്ണുങ്ങളുടെ കുത്തകയാണെന്നുമാണ് നമ്മള് പൊതുവെ പറയാറുള്ളത്. മാത്രവുമല്ല കരയുന്ന ആണുങ്ങളോട് ഛെ..എന്താണ് നീ പെണ്ണുങ്ങളെപ്പോലെ പെരുമാറുന്നതെന്ന് പറഞ്ഞ് നാം കളിയാക്കാറുമുണ്ട്. എന്നാല്‍ കരച്ചില് അത്ര മോശം സ്വഭാവമൊന്നുമല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കരയുന്നവരെ ദുര്‍ബ്ബലരായി കണക്കാക്കേണ്ടന്നും പറയുന്നു.
ഒന്നു കരഞ്ഞാല്‍ അത് നമ്മുടെ ടെന്‍ഷന്‍ അകറ്റുമെന്നും ശരീരത്തിലെ ടോക്സിന്റെ അളവ് കുറയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കരച്ചില് ശരീരത്തിന്റെ ഒരു തരം ട്രിക്കാണെന്നും നെഗറ്റീവ് മൂഡില്ലാതാക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഒക്കെ കരച്ചില് സഹായകമാണെന്നുമാണ് വിലയിരുത്തല്‍. കൃഷ്ണമണിക്കും, കണ്പീലികള്ക്കും ഒക്കെ സുഗമമായി പ്രവര്‍ത്തിക്കാനുള്ള ഒരു എണ്ണയാണ് കരച്ചില്. വരണ്ടിരിക്കുന്ന കണ്ണിന് ആശ്വാസം കൂടിയാണത്. ചുരുക്കം പറഞ്ഞാല്‍ നല്ല കാഴ്ച ശക്തി നിലനിര്‍ത്താന്‍ ഇടയ്ക്കൊന്നു കരയുന്നത് നല്ലതാണ്.
ശരീരത്തിലെ മാംഗനീസിന്റെ അളവാണ് നമ്മുടെ മൂഡ് നെഗറ്റീവും പോസിറ്റീവുമാക്കുന്നതില് നിര്‍ണായക പങ്കുവഹിക്കുന്നത്. മാംഗനീസ് ലെവല്‍ കൂടുന്നതിനനുസരിച്ച് ഉത്കണ്ഠ, ദേഷ്യം, അസ്വസ്ഥത തുടങ്ങിയ വികാരങ്ങളുണ്ടാകും. എന്നാല്‍ കരുയുമ്പോള് മാംഗനീസ് ലെവല്‍ കുറഞ്ഞ് അതുവഴി പോസിറ്റീവ് എനര്‍ജിയുണ്ടാകും.
കണ്ണുനീര് ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. കുറഞ്ഞത് അഞ്ചു മിനുട്ട് കരയുമ്പോള്‍ തൊണ്ണൂറു ശതമാനത്തിലധികം ബാക്ടീരിയകളും നശിക്കും. സ്ട്രസ്സിനു കാരണമാകുന്ന കെമിക്കലുകളെ നിയന്ത്രിക്കാനുള്ള ശക്തി കണ്ണിരീനുണ്ടെന്നതിനാല് കരയുന്നത് മാനസിക പിരമുറക്കം കുറയ്ക്കാനും സഹായകമാണ്. അതുപോലെ വികാരങ്ങളെ നല്ല രീതിയില്‍ പ്രകടിപ്പിക്കാനും കരയുന്നത് നല്ലതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.