
വെള്ളത്തില്‍ സ്വതന്ത്രമായി ജീവിക്കുന്നവരാണ് മുതലകള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ശല്യം സൃഷ്ടിക്കുന്നതെന്തും നശിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമായിരിക്കും മുതലകള്‍ക്ക്. എന്നാല്‍ ഹിപ്പോകളോട് മാത്രം കുറച്ച് അകലം പാലിക്കുന്നവരുമാണ് മുതലകള്‍.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായി അമിത ധൈര്യം കാട്ടിയ ഒരു മുതലയാണ് ഹിപ്പോക്കൂട്ടങ്ങളുടെ നടുക്ക് പെട്ടുപോയത്. വെറുതെ പോയപ്പോള്‍ ഒരു ഹിപ്പോക്കുഞ്ഞിനെ ഒന്ന് തോണ്ടാന്‍ നോക്കിയതാണ് മുതല. പക്ഷേ പണി പാളി. പിന്നീട് നടന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ തന്നെയായിരുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഹിപ്പോ കുളത്തില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
തങ്ങളുടെ കുഞ്ഞിനെ തൊടാന്‍ ശ്രമിച്ച മുതലയെ ആക്രമിക്കാന്‍ എത്തിയത് മുപ്പത്തിനാലു ഹിപ്പോകളാണ്. പിന്നെ നടന്നത് എന്താണെന്ന് മുതലയ്ക്ക് പോലും ഓര്‍മ്മ കാണില്ല. ഫുട്ബോള്‍ തട്ടുന്നതുപോലെയാണ് മുതലയെ തട്ടിയത്. മാറിമാറി ഹിപ്പോകള്‍ മുതലയെ കടിച്ചുകുടയുകയും ചെയ്തു. ഹിപ്പോകളുടെ കൈയില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട മുതല വെള്ളത്തിലേയ്ക്ക് മറഞ്ഞു. പിന്നീട് രക്ഷപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പാര്‍ക്കിലെത്തിയ 71 കാരനായ ഒരു വിനോദ സഞ്ചാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.