തന്നെ വളര്‍ത്തി വലുതാക്കിയവരെ കാണാന്‍ കാട്ടാന നാട്ടില്‍ എത്തിയത് പിറന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനേയും, ഒപ്പം സംഘത്തേയും കൂട്ടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിയില്‍ വീണു പരിക്കേറ്റ നിലയിലാണ് വെന്‍ഡി എന്ന ആനക്കുട്ടിയെ ഡേവിഡ് ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് ജീവനക്കാര്‍ കണ്ടെത്തുന്നത്.
തന്നെ പോറ്റി വളര്‍ത്തി വലുതാക്കിയവര്‍ സ്വന്തം അച്ഛനും അമ്മയും അല്ലെങ്കിലും അത് സ്വന്തക്കാരല്ലെങ്കിലും അവരെ ആരും മറക്കാറില്ല. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്. ജീവികള്‍ക്കിടയിലും ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. ഇങ്ങനെ കെനിയയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
തന്നെ വളര്‍ത്തി വലുതാക്കിയവരെ കാണാന്‍ കാട്ടാന നാട്ടില്‍ എത്തിയത് പിറന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനേയും, ഒപ്പം സംഘത്തേയും കൂട്ടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിയില്‍ വീണു പരിക്കേറ്റ നിലയിലാണ് വെന്‍ഡി എന്ന ആനക്കുട്ടിയെ ഡേവിഡ് ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് ജീവനക്കാര്‍ കണ്ടെത്തുന്നത്. ആനക്കുട്ടിയെ രക്ഷിച്ച് പരിപാലിക്കുകയും മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആനയെ തിരികെ കാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതിന് മുമ്പും മറ്റു പല ആനകളേയും ഇതുപോലെ രക്ഷിച്ച് തിരികെ കാട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. അവയുടെ കൂട്ടത്തിലേയ്ക്ക് തന്നെ ഈ ആനയേയും അയയ്ക്കുകയായിരുന്നു.
ഈ സൗഭവത്തിന് ശേഷം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ട്രസ്റ്റിന്റെ മുന്നില്‍ ഒരുകൂട്ടം ആനകള്‍ എത്തി തമ്പടിച്ചു. ട്രസ്റ്റ് ജീവനക്കാര്‍ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് അവര്‍ക്ക് മനസിലായി ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു ആനക്കുട്ടിയും സംഘത്തിലുണ്ടെന്ന്. അപ്പോഴാണ് ജീവനക്കാര്‍ക്ക് മനസിലായത് അത് തങ്ങളുടെ വെന്‍ഡി ആണെന്ന്. ആദ്യ കുഞ്ഞ് പിറന്നപ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയവരെ കാണിക്കാന്‍ കുഞ്ഞിനെയുമായി എത്തിയതായിരുന്നു. വെന്‍ഡിയുടെ കുട്ടിക്ക് ഗവാ എന്ന് പേരും ഇട്ടതിനു ശേഷമാണ് അമ്മയേയും സംഘത്തേയും ജീവനക്കാര്‍ തിരിച്ചയച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.