ഇരയെ പിടിക്കാനായി മരത്തില്‍ കയറിയ പുള്ളിപ്പുലി നാല്‍പ്പതടിയോളം ഉയരത്തില്‍ നിന്നാണ് താഴേക്കു ചാടിയത്. പറന്നിറങ്ങുന്നതു പോലെയായിരുന്നു പുള്ളിപ്പുലിയുടെ ചാട്ടമെന്നാണ് ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ഈ ചാട്ടത്തെ വിശേഷിപ്പിച്ചത്.
ലോകത്തെ ഏറ്റവും മികച്ച വേട്ടക്കാരില്‍ മുന്‍പന്തിയിലാണ് പുള്ളിപ്പുലികള്‍. ഇത് തെളിയിക്കുന്നതാണ് വൈറലായിരിക്കുന്ന സാംബിയയിലെ ലുവാങ്വാ ദേശീയ പാര്‍ക്കില്‍ ഒരു പുള്ളിപ്പുലി മാനിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍. ഇരയെ പിടിക്കാനായി മരത്തില്‍ കയറിയ പുള്ളിപ്പുലി നാല്‍പ്പതടിയോളം ഉയരത്തില്‍ നിന്നാണ് താഴേക്കു ചാടിയത്. പറന്നിറങ്ങുന്നതു പോലെയായിരുന്നു പുള്ളിപ്പുലിയുടെ ചാട്ടമെന്നാണ് ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ഈ ചാട്ടത്തെ വിശേഷിപ്പിച്ചത്.
പീറ്റര്‍ ജെറാര്‍ഡ്സ് എന്ന ഫൊട്ടോഗ്രാഫറാണ് പുലി മുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തെക്കുറിച്ച് ജെറാര്‍ഡ്സിന്റെ പറയുന്നത് ഇങ്ങനെ: മരത്തിനു മുകളില്‍ വിശ്രമിക്കുകയായിരുന്നു പുള്ളിപ്പുലി. താഴെയുള്ള പുല്‍മേട്ടിലേക്ക് ഇമ്പാല ഇനത്തില്‍പ്പെട്ട മാനുകളെത്തിയതോടെയാണ് പുള്ളിപ്പുലി വിശ്രമം മതിയാക്കി വേട്ടയ്‌ക്കൊരുങ്ങി. മികച്ച ഓട്ടക്കാരും ചാട്ടക്കാരുമായ ഇമ്പാല മാനുകളെ ഓടിച്ചിട്ടു പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
മിക്ക അവസരത്തിലും പുല്‍മേട്ടിലും മറ്റും മറഞ്ഞിരുന്ന് മാനുകള്‍ അടുത്തെത്തുമ്പോള്‍ ചാടിപ്പിടിക്കുകയെന്നതാണ് പുള്ളിപ്പുലികളുടെ പൊതുവായ രീതി. എന്നാല്‍ ഇത്തവണ പുള്ളിപ്പുലിയുടെ ചാട്ടം മരത്തിനു മുകളില്‍ നിന്നായിരുന്നുവെന്നു മാത്രം. മരത്തില്‍ നിന്നു പുലി ചാടിയത് നേരെ ഒരു മാനിന്റെ മുകളിലേക്കാണ്. മിനിറ്റുകള്‍ക്കുള്ളില്‍ മാനിന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.