അതിക്രൂരമായി മര്‍ദ്ദിച്ച് കൊണ്ട് നായയെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവ് അനാവശ്യമായി വാശിയോടെ ശ്രമിക്കുന്നതും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുമാണ് വിഡിയോയില്‍ ഉള്ളത്.
മൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ പോറ്റിവളര്‍ത്തുന്നവരുണ്ട്. എന്നാല്‍ അനാവശ്യ കാര്യങ്ങള്‍ക്ക് അവയെ ക്രൂരമായി ഉപദ്രവിക്കുന്നവരും നമ്മുടെ സമൂള്‍ത്തിലുണ്ട്. ഇത് വലിയ തെറ്റാണ്. മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ചിട്ട് നമ്മള്‍ എന്ത് നേടിയെന്ന് ബുദ്ധിയോടെ സ്വയം ചിന്തിക്കാവുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അത്തരത്തിലൊരു വീഡിയോയാണ്. ഒരു യുവാവ് അത്തരത്തിലൊരു നീചപ്രവര്‍ത്തി കാണിച്ചിരിക്കുകയാണ് പാവം വളര്‍ത്തു നായയോട്.
അതിക്രൂരമായി മര്‍ദ്ദിച്ച് കൊണ്ട് നായയെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവ് അനാവശ്യമായി വാശിയോടെ ശ്രമിക്കുന്നതും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുമാണ് വിഡിയോയില്‍ ഉള്ളത്. ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും പാവം നായ ഒന്നും മനസിലാകാതെ അതെല്ലാം സഹിക്കുകയാണ്.
നമ്മള്‍ പറയുന്നത് പ്രകാരം കാര്യങ്ങളൊക്കെ അനുസരിക്കുന്ന ജീവികളോട് എങ്ങനെയാണ് ഇത്തരത്തില്‍ ക്രൂരമായി പെരുമാറാന്‍ കഴിയുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെതിരെ രംഗത്ത് വന്നത്. ഇത്തരം മാനസിക വൈകല്യങ്ങള്‍ ചികിത്സിക്കപ്പെടേണ്ടതാണെന്നു ഏവരും ഒരേ സ്വരത്തില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.