Currency

കേരളപ്പിറവി ദിനത്തില്‍, കേരള തനിമയില്‍ ജിമിക്കി കമ്മലിന്റെ പുതിയ ഫീമെയില്‍ വേര്‍ഷന്‍

സ്വന്തം ലേഖകന്‍Thursday, November 2, 2017 12:43 pm
Play

കേരളപിറവി ദിനത്തില്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ കെട്ടഴിച്ച് ജിമിക്കി കമ്മലിന്റെ പുതിയ വേര്‍ഷന്‍ എത്തിയിരിക്കുന്നത്. ഡപ്പാംകൂത്തിന് പകരം കേരളീയ കലകളുടെ ചുവടുകളാണ് പാട്ടിനൊപ്പമെത്തുന്നതും ഈ ജിമിക്കികമ്മലിന്റെ പ്രത്യേകതയാണ്.

 

വിനീത് ശ്രീനിവാസന്‍ പാടിയ ജിമിക്കികമ്മലിന് കോഴിക്കോട് നിന്നൊരു ഫീമെയില്‍ വേര്‍ഷന്‍. ഭാഷാഭേദമില്ലാതെ ജിമിക്കികമ്മല്‍ ലോകമാകെ തരംഗമാണ്. ഇതിനിടയിലാണ് കേരളപിറവി ദിനത്തില്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ കെട്ടഴിച്ച് ജിമിക്കി കമ്മലിന്റെ പുതിയ വേര്‍ഷന്‍ എത്തിയിരിക്കുന്നത്. ഡപ്പാംകൂത്തിന് പകരം കേരളീയ കലകളുടെ ചുവടുകളാണ് പാട്ടിനൊപ്പമെത്തുന്നതും ഈ ജിമിക്കികമ്മലിന്റെ പ്രത്യേകതയാണ്. നൃത്ത വീഡിയോകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച യുട്യൂബ് ചാനലായ ബൂഗി ബട്ടര്‍ഫ്‌ലൈസാണ് ജിമിക്കി കമ്മലിന്റെ കേരള വേര്‍ഷന് രൂപം നല്‍കിയത്.

ഐശ്വര്യ എന്ന ഹിന്ദുസ്ഥാനി ഗായികയാണ് വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്. മലയാള നാടിന്റെ എല്ലാ മതവിഭാഗങ്ങളിലുംപ്പെട്ട നൃത്തരൂപങ്ങളെ ചേര്‍ത്ത് വച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് അശ്വതി വെള്ളൂരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x