Currency

അ​യ​ർ​ല​ൻ​ഡി​ൽ യൂ​റോ​പ്പി​നു പു​റ​ത്തു​നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്കാ​യി പുതിയ സമ്പ്രദായം

സ്വന്തം ലേഖകൻMonday, November 6, 2017 9:10 pm

അയർലണ്ടിൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്ക് ഇനിമുതൽ പു​തി​യ വി​സ അ​പേ​ക്ഷാ സം​വി​ധാ​ന​വും വ​ർ​ക്ക് പെ​ർ​മി​റ്റ് സ​ന്പ്ര​ദാ​യ​വും

ഡബ്ലിൻ: അയർലണ്ടിൽ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള നഴ്സുമാർക്ക് ഇനിമുതൽ പുതിയ വിസ അപേക്ഷാ സംവിധാനവും വർക്ക് പെർമിറ്റ് സന്പ്രദായവും. രാജ്യത്ത് ജോലി ചെയ്യാൻ കരാർ ലഭിച്ച വിദേശ നഴ്സുമാർക്കാണു പുതിയ സമ്പ്രദായം ഏർപ്പെടുത്തിയത്. പ്രതിവർഷം മുപ്പതിനായിരും പൗണ്ട് എങ്കിലും ശന്പളം നിർബന്ധമാക്കിയിട്ടുണ്ട്.

ഐറിഷ് ജനറൽ എംപ്ലോയ്മെന്‍റ് പെർമിറ്റിന് അപേക്ഷിക്കാൻ തൊഴിലാളിക്കും തൊഴിലുടമയ്ക്കും അനുവാദം നൽകുന്നതായിരിക്കും. ഇനിമുതൽ എ ടിപ്പിക്കൽ വർക്ക് സ്കീം വഴിയാണ് വിദേശ നഴ്സുമാർ വിസ അപേക്ഷ നൽകേണ്ടത്.

ആറ്റിറ്റ്യൂഡ് ടെസ്റ്റ് അല്ലെങ്കിൽ ക്ലിനിയ്ക്കൽ അസസ്മെന്‍റ് പ്രോഗ്രാം പൂർത്തിയാക്കിയിരിയ്ക്കണം. അയർലണ്ടിലെ നഴ്സിംഗ് (പ്രഫഷണൽ) ബോർഡിൽ രജിസ്റ്റർ ചെയ്ത പിൻനന്പർ ഉണ്ടായിരിയ്ക്കണം. ജോലി സംബന്ധമായ വിസാ കിട്ടിരിയ്ക്കണം. ഐഎൻഐഎസ് (Irish Naturalisation and Immigration Service) രജിസ്ട്രേഷൻ ഉണ്ടായിരിയ്ക്കണം – തുടങ്ങിയവയാണു വ്യവസ്ഥകൾ. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x