ഡബ്ലിൻ: ഇന്ത്യൻ വംശജനായ ലിയോ വരാദ്കർ അയർലൻഡ് പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. മുപ്പത്തെട്ടുകാരനായ ലിയോ അയർലൻഡിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരിക്കുകയാണ്. സ്വവർഗാനുരാഗിയായ ആദ്യ അയർലൻഡ് പ്രധാനമന്ത്രി കൂടിയാണ് ലിയോ വരാദ്കർ.
28-ാംവയസിൽ പാർലമെന്‍റംഗമായ അദ്ദേഹം ആരോഗ്യമന്ത്രിയായും (2014-16), ഗതാഗതം, ടൂറിസം, സ്പോർട്സ് മന്ത്രിയായും (2011-14) പ്രവർത്തിച്ചിട്ടുണ്ട്. ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്. 1979-ൽ ജനിച്ച അദ്ദേഹം ഡബ്ളിനിലെ പ്രശസ്തമായ ട്രിനിറ്റി കോളേജിൽനിന്നും മെഡിസിനിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.