Currency

ഐറിഷ് പ്രധാനമന്ത്രിയാകാന്‍ സാധ്യത കൽപ്പിക്കുന്നവരിൽ ഇന്ത്യന്‍ വംശജൻ മുൻപന്തിയിൽ

സ്വന്തം ലേഖകൻSunday, May 21, 2017 10:18 pm

പ്രധാനമന്ത്രിയാകുന്ന പക്ഷം അയർലണ്ടിന്റെ ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാകും ലിയോ വരദ്കർ. ജൂണ്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഡബ്ലിൻ: ഇന്ത്യൻ വംശജനായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കുന്നവരിൽ മുൻപന്തിയിൽ. അയര്‍ലന്‍ഡിലെ ആദ്യ സ്വവര്‍ഗാനുരാഗി മന്ത്രിയെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലിയോ ഡോക്ടർ കൂടിയാണ്. നിലവില്‍ വെൽഫെയർ മിനിസ്റ്ററാണു 38കാരനായ ലിയോ വരദ്കര്‍. ഇദ്ദേഹത്തിന്റെ ഫൈൻ ജീൽ പാർട്ടിയാണു ഇപ്പോൾ രാജ്യം ഭരിക്കുന്നത്.

ക്യാബിനറ്റിലെ മുതിര്‍ന്ന അംഗങ്ങളുടെയും പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും പരസ്യപിന്തുണ ലിയോക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാകുന്ന പക്ഷം അയർലണ്ടിന്റെ ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാകും ലിയോ. പ്രധാനമന്ത്രി എന്‍ഡ കെന്നി രാജിപ്രഖ്യാപിച്ചതോടെയാണ് ലിയോയ്ക്ക് സാധ്യത തെളിഞ്ഞത്.

ഫൈന്‍ ജീല്‍ പാര്‍ട്ടിയില്‍ നിന്നും രണ്ട് പ്രമുഖർക്കാണു പ്രധാനമന്ത്രി സ്ഥാനത്തെത്താൻ സാധ്യത കൽപ്പിക്കുന്നത്.  ഹൗസിംഗ് മന്ത്രിയായ സിമണ്‍ കോവണീയാണു ലിയോക്ക് പുറമെ പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കുന്ന മറ്റൊരാൾ. ജൂണ്‍ രണ്ടിനാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നടക്കുക. ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x