Currency

സൗദിയില്‍ നിന്ന് വിദേശത്തേക്കയയ്ക്കുന്ന പണത്തിന് വാറ്റ് ബാധകമല്ല

സ്വന്തം ലേഖകന്‍Friday, November 10, 2017 12:44 pm

റിയാദ്: സൗദിയില്‍ നിന്ന് വിദേശത്തേക്കയയ്ക്കുന്ന പണത്തിന് വാറ്റ് ബാധകമല്ല. എന്നാല്‍ റെമിറ്റന്‍സ് ഫീസിന് അഞ്ച് ശതമാനം വാറ്റ് ഈടാക്കും. ബാങ്ക് അക്കൗണ്ടിനും ക്രഡിറ്റ് കാര്‍ഡിനും വാറ്റ് ബാധകമാകില്ലെന്നും സൗദി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു.

റെമിറ്റന്‍സ് തുകയ്ക്ക് അഞ്ച് ശതമാനമാണ് വാറ്റ്. നിലവില്‍ നാട്ടിലേക്ക് 1000 റിയാലയക്കാന്‍ 18 റിയാലാണ് പരമാവധി റെമിറ്റന്‍സ് ഫീസ്. ഇതിന്റെ അഞ്ച് ശതമാനമേ വാറ്റുണ്ടാകൂ. അതായത് 80 ഹലാല മാത്രം. സേവനങ്ങള്‍ക്ക് ടാക്‌സ് ബാധകമാണ്. ഇതനുസരിച്ചാണ് റെമിറ്റന്‍സ് ഫീസിന് വാറ്റ് ഈടാക്കുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവരാണ് ഈ ടാക്‌സ് നല്‍കേണ്ടതെന്നും അതോറിറ്റി വിശദീകരിച്ചു.

വാറ്റ് ബാധകമല്ലാത്ത ഇനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അതോറിറ്റി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. മണിട്രാന്‍സ്ഫറിനും കറന്റ് അക്കൗണ്ട്, സേവിങ് അക്കൗണ്ട് എന്നിവയ്ക്കും നികുതിയില്ല. ഫൈനാന്‍ഷ്യല്‍ ലീസിങ്, ലോണുകളുടെ പിഴ, കറന്‍സി ഇടപാട് എന്നിവക്കും വാറ്റ് ബാധകമല്ല. അതേസമയം ശമ്പളത്തിനും താമസത്തിന് വാടകക്കെടുക്കുന്ന കെട്ടിടവാടകക്കും ഇന്‍ഷുറന്‍സിനും വാറ്റ് ബാധകമാവില്ലെന്ന് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x