Currency

ബഹ്‌റൈനില്‍ വാറ്റ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, October 10, 2018 2:08 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യ വര്‍ധിത നികുതി (വാറ്റ് ) നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ധന കാര്യവകുപ്പ് മന്ത്രി ശൈഖ് അഹ് മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.

മൂല്യവര്‍ധിത നികുതി-വാറ്റ് നടപ്പാക്കുന്നതില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന വ്യാപാര സ്ഥാപനങ്ങളെ സാങ്കേതിക വിദ്യ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ കഴിയുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. 2017ന്റെ തുടക്കത്തില്‍ ജി.സി.സി വാറ്റ് ഏകീക്യത കരാറില്‍ ബഹ്‌റൈന്‍ ഒപ്പുവെച്ചതിന്റെ തുടര്‍ച്ചയായാണ് രാജ്യത്ത് മൂല്യ വര്‍ധിത നികുതി നടപ്പിലാക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് യോഗം അനുമതി നല്‍കിയത്. ഇതോടെ സൗദി അറേബ്യക്കും യു.എ.ഇക്ക് ശേഷം വാറ്റ് നടപ്പിലാക്കുന്ന ജി.സി.സി അംഗരാജ്യമായി ബഹ്‌റൈന്‍ മാറും.

രാജ്യത്ത് വാറ്റ് ബാധകമാകുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍, ഔഷധങ്ങള്‍ തുടങ്ങിയ അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ബാധകമാക്കില്ലെന്നാണ് സൂചന. അതേസമയം വൈദ്യുത്യി, ജലം തുടങ്ങിയവക്കെല്ലാം അധിക ചാര്‍ജ് നല്‍കേണ്ടി വരികയും ജീവിതച്ചെലവ് രാജ്യത്ത് വര്‍ധിച്ചുവരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂല്യവര്‍ധിത നികുതി വിപണിയില്‍ വിലക്കയറ്റം വര്‍ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ പ്രവാസി സമൂഹം


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x