Currency

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരം

സ്വന്തം ലേഖകന്‍Monday, November 13, 2017 1:10 pm

പ്രഭാത ഭക്ഷണത്തിന്റെ അഭാവം രക്ത ധമനികളുടെ കാഠിന്യം കൂടാനും കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്നതുവഴി ആത്രോക്ലീറോസിസിന് വഴിവെക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാഡ്രിഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ ആ ശീലം മാറ്റിനിര്‍ത്തണമെന്ന് ഗവേഷകര്‍. പ്രഭാത ഭക്ഷണത്തിന്റെ അഭാവം രക്ത ധമനികളുടെ കാഠിന്യം കൂടാനും കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്നതുവഴി ആത്രോക്ലീറോസിസിന് വഴിവെക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാഡ്രിഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാത്രമല്ല രാവിലെ നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും ശരിയായ ശരീരഭാരം നിലനിര്‍ത്താനും കൊളസ്ട്രോള്‍ ക്രമീകരിക്കാനും സഹായിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ആത്രോക്ലീറോസിസ് രോഗമുള്ള ഒട്ടനവധി ആളുകളില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം കാണാന്‍ സാധിച്ചതാണ് ഇത്തരമൊരു പഠനത്തിലേക്ക് ഗവേഷകരെ നയിച്ചത്. പ്രഭാത ഭക്ഷണം വേണ്ടെന്നു വെക്കുന്നവരില്‍ ബിഎംഐ (Body mass Index), രക്ത സമ്മര്‍ദ്ദം, രക്തത്തില്‍ കൊഴുപ്പ്, ഗ്ലൂക്കോസിന്റെ അളവ് എന്നിവയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഈ ദുസ്വഭാവം ആളുകളെ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നും ഗവേകര്‍ വ്യക്തമാക്കി. 4052ഓളം സ്ത്രീ, പുരുഷന്‍മാരെ ഈ പഠനത്തിനായി നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x