
ക്യാമറകളാണ് ഇന്ന് നടക്കുന്ന എല്ലാ സംഭവത്തിന് പിന്നിലെയും ദൃക്സാക്ഷി. സമൂഹത്തില്‍ നടക്കുന്ന നല്ലതും അല്ലാത്തതുമായ കാര്യങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ സിസിടിവി പോലുള്ളവയ്ക്ക് കഴിയുന്നുണ്ട്. ഏതൊരു കുറ്റകൃത്യം നടന്നാലും പൊലീസ് ആദ്യം പരിശോധിക്കുക സമീപത്തുള്ള ക്യാമറാ ദൃശ്യങ്ങളാണ്. അത് വഴിയായിരിക്കും കുറ്റവാളികളെ പിടികൂടുക. ആര്‍ക്കും കാണാന്‍ കഴിയാത്ത രംഗങ്ങള്‍ സിസിടിവി ഒപ്പിയെടുക്കുന്നുണ്ടെന്നതാണ് നഗ്‌നമായ സത്യം. അങ്ങനെ ചിന്തിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമായ എല്ലാ കാര്യങ്ങളും അത് വഴി ലോകത്തിന് കാണാന്‍ കഴിയുന്നു.
അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വീഡിയോ കണ്ടു കഴിഞ്ഞാല്‍ അതിലുള്ളത് മനുഷ്യന്‍ തന്നെയാണോ അതോ സൂപ്പര്‍മാന്‍ ആണോയെന്ന് സംശയിച്ച് പോകും. കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്ന ഒരു വീഡിയോകൂടിയാണിത്. കാര്‍ട്ടൂണുകളിലിലും സയന്റിഫിക് ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ശക്തി ഒരു പെണ്‍കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ ആണിത്. റോഡ് ക്രോസ് ചെയ്യുന്ന പെണ്‍കുട്ടി ആദ്യത്തെ കാറ് സ്ലോ ചെയ്യുന്നത് വഴി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ ക്രോസ് ചെയ്യാന്‍ തുടങ്ങും, എന്നാല്‍ പിന്നാലെ വരുന്ന കാറിന്റെ അടിയില്‍ പെടാതെ ഈ പെണ്‍കുട്ടി എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് നോക്കൂ.
കാറിന്റെ മുന്നില്‍ നിന്ന് ആരോ ഒരു ഒരാള്‍ നിമിഷത്തില്‍ ഒരംശം കൊണ്ട് കുട്ടി എടുത്ത് റോഡിന്റെ മറുവശം എത്തിക്കുകയാണ്. എന്നാല്‍ രക്ഷപ്പെടുത്തിയ ആളെ പിന്നീട് കാണുന്നുമില്ല. ഇരുകാറുകളും റോഡില്‍ തന്നെ നിര്‍ത്തി പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ അന്തം വിട്ടു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടി റോഡിന്റെ മറുവശത്ത് തളര്‍ന്ന് ഇരിക്കുകയാണ്.
എത്ര തവണ ആവര്‍ത്തിച്ചു കണ്ടാലും വീഡിയോ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. ഇത്ര വേഗത്തില്‍ ഒരു മനുഷ്യന് സഞ്ചരിക്കാന്‍ കഴിയില്ല എന്നുതന്നെ വീഡിയോ കാണുന്നവര്‍ ഉറപ്പിച്ചു പറയും. എങ്കില്‍പ്പിന്നെ ആ രക്ഷകന്‍ ആരായിരിക്കും? ഹോളിവുഡ് സിനിമയില്‍ കാണുന്നത് പോലെയുള്ള രംഗങ്ങളാണ് ഈ വീഡിയോ കാണാന്‍ കഴിയുന്നത്. എന്തായാലും ആരാണ് അവസാന നിമിഷത്തില്‍ വന്നെത്തിയ ആ സൂപ്പര്‍ ഹീറോ എന്ന് സംശയിച്ച് നില്‍ക്കുന്നവരാണ് ഇത് കണ്ടവരൊക്കെ. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.