
വീട്ടുമുറ്റത്ത് പാറിനടക്കുന്ന കാക്കള്‍ക്ക് എല്ലാവരും ഭക്ഷണം കൊടുക്കാറുണ്ട്. എല്ലാവരെയും പോലെ ചെറുപ്പം മുതല്‍ കാക്കകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പതിവ് ഗാബി എന്ന കുട്ടിയ്ക്കും ഉണ്ടായിരുന്നു. എന്നും ഗാബി നല്കുന്ന ഭക്ഷണം കൊത്തിപ്പെറുക്കാന്‍ കാക്കകള്‍ എത്തുമായിരുന്നു. അതുമാത്രമല്ല ഗാബി പോകുന്നിടത്തൊക്കെ, സ്കൂളില്‍ പോലും കാക്ക കൂട്ടങ്ങള്‍ പിന്തുടരാന് തുടങ്ങി. ഇതോടെ കാക്കകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഒരു പ്രത്യേക സ്ഥലവും പാത്രവും ഗാബി കണ്ടെത്തി.
എന്നാല്‍ പിന്നീട് സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്ന ചില കാര്യങ്ങളായിരുന്നു. ഭക്ഷണം കഴിക്കാനെത്തുന്ന കാക്കകള്‍ തിളക്കമുള്ളതോ കാണാന്‍ ഭംഗിയുള്ളതോ ആയ വസ്തുക്കള്‍ കൊണ്ടുവരാന്‍ തുടങ്ങി. ഇവ ഗാബി ഭക്ഷണം വെയ്ക്കുന്ന സ്ഥലത്തു തന്നെ കാക്കകളും വെയ്ക്കും. തുടര്‍ന്ന് ഗാബി ഈ വസ്തുക്കള്‍ ശേഖരിച്ച് പല പെട്ടികളിലായി വിവിധ കള്ളികള്‍ തിരിച്ച് സമ്മാനം ലഭിച്ച തീയതി ഉള്‍പ്പടെ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി.
എന്നാല്‍ കാക്കകള്‍ അതീവ ബുദ്ധിയുള്ള ജീവികളാണെന്നും ഇവയ്ക്ക് സ്ഥിരമായി ഭക്ഷണം നല്കുന്ന ഇരുപത് മുതല്‍ മുപ്പത് ആളുകള്‍ക്ക് വരെ ഇവ എന്തെങ്കിലുമൊക്കെ തിരികെ നല്‍കാറുണ്ടെന്നുമാണ് ഈ സംഭവത്തെക്കുറിച്ചു പഠിച്ച വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ വന്യജീവി വിഭാഗം പ്രെഫസറായ ജോണ്‍ മസ്റഫ് വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.