
കൊച്ചി: ഖത്തര്‍ ആസ്ഥാനമായ ക്യൂബ്സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സിന്റെ ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ടെയ്നര്‍ റോഡില്‍ കളമശ്ശേരിയില്‍ കെഎസ്ഐഇ മന്ദിരത്തിലെ ഒന്നാം നിലയില്‍ ആരംഭിച്ച ഓഫീസ് നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ക്യൂബ്സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സ് സിഎംഡി മുഹമ്മദ് ഷെറീഫ്, ജനറല്‍ മാനേജര്‍ ശ്രീജിഷ് കെ. വിജയന്, മാര്‍ക്കറ്റിങ് ഹെഡ് മനോജ് കളരിക്കല്‍, ഫിനാന്‍സ് ഹെഡ് ടിറ്റോ ഫ്രാന്‍സിസ്, കെഎസ്ഐഇ ജോസ്മോന് എംഡി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.