
ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ വിപണനം നിര്‍ത്തി വയ്ക്കാന്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. ചൈനീസ് നിര്‍മിതമായ മരുന്നുകളാണ് വിപണനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിരോധനം.
ക്യാന്‍സറിന് കരണമാകുന്ന എന്‍ നൈട്രോസോഡിമെന്റാലാമിന് എന്ന രാസവസ്തു അടങ്ങിയതായാണ് കണ്ടെത്തിയത്. ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മര്‍ദ്ദത്തിനും ഉപയോഗിക്കുന്ന വള്‍സാര്‍ടന്‍ എന്ന ഘടകത്തിലാണ് ഇത് കണ്ടെത്തിയത്. ചൈനയിലെ ഷീജിയാങ് ഹുവാഹെ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്പാദിപ്പിക്കുന്ന ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എല്ലാ മെഡിക്കല്‍ ജില്ലകളുടെയും ഡയറക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിര്‍ദേശം ബാധകമാണ്. അതേസമയം ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ മരുന്ന് മാറ്റി ഉപയോഗിക്കാവൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൃദ്രോഗ ചികില്‍സക്ക് മറ്റ് കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന മരുന്നുകളിലും വള്‍സാര്‍ടന്‍ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഹാനികരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.