Currency

കൊവിഡ് വാക്സിന്‍: ഇന്ത്യയില്‍ മനുഷ്യനില്‍ പരീക്ഷണം തുടങ്ങി

സ്വന്തം ലേഖകന്‍Saturday, August 22, 2020 5:28 pm

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി. രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലെ 17 കേന്ദ്രങ്ങളില്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം ഡിസംബറോടെ വാക്സിന്‍ വിപണിയിലെത്തും.

തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളില്‍ ആയിരത്തി അഞ്ചൂറോളം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. രണ്ട് മാസമെടുത്ത് നവംബറിലായിരിക്കും റിസള്‍ട്ട് വരിക. പരീക്ഷണം വിജയിച്ചാല്‍ ഇഡിസംബറോടെ മരുന്ന് ലഭ്യമാകും. ഇന്ത്യന്‍ വിപണിയില്‍ വാക്സിന്റെ വില 250 രൂപയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കുമായിരിക്കും വാക്സിന്‍ എത്തിക്കുക. 2021 ജൂണ്‍ മാസത്തോടെ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനാകും എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x