
അബൂദബി: കോവിഡ് വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി യു.എ.ഇ. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വിലക്കുകള്‍. ചെറിയ ഒത്തുചേരലുകള്‍ അനുവദിച്ചിട്ടുണ്ട്.
വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരില്‍ കൂടാന്‍ പാടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാല്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ വീട്ടിലെ ഒത്തുചേരലില്‍ പെങ്കടുക്കാന്‍ പാടുള്ളൂ. ഒത്തുചേരുന്നവര്‍ 24 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം.
പ്രതിദിന പോസിറ്റീവ് കേസുകളില്‍ നല്ലൊരു പങ്കും ഒത്തുചേരല്‍ മുഖേനയും ക്വാറന്റീന് ലംഘനത്തിലൂടെയും ആണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. മരണ വീടുകളിലും 10 പേരില്‍ കൂടാന്‍ പാടില്ല. സംസ്കാര സ്ഥലത്ത് 2 പേര്‍ക്കു മാത്രമാണ് അനുമതി. ശ്മശാന ജീവനക്കാരും ചടങ്ങില്‍ പങ്കെടുക്കുന്നവരും മാസ്ക് ധരിക്കണം. ഒത്തുചേരല്‍ നിരീക്ഷിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.