Currency

യുഎഇയില്‍ റമസാനിലെ നിശാ പ്രാര്‍ഥനയ്ക്ക് മേയ് 3 മുതല്‍ അനുമതി

സ്വന്തം ലേഖകന്‍Thursday, April 29, 2021 12:43 pm

അബുദാബി: യുഎഇയില്‍ റമസാനിലെ നിശാ പ്രാര്‍ഥനയ്ക്ക് (ഖിയാമുല്‍ ലൈല്‍) മേയ് 3 മുതല്‍ 13 വരെ അനുമതി. ദേശീയ ദുരന്തര നിവാരണ സമിതിയുടെ ആരോഗ്യസുരക്ഷാ നിയമങ്ങള്‍ പാലിച്ച് രാത്രി 12 മുതല്‍ 12.30 വരെ മസ്ജിദുകളില്‍ നമസ്‌കരിക്കാനാണ് അനുമതി. നേരത്തെ ഒന്നു മുതല്‍ 3 മണിക്കൂര്‍ വരെ നടന്നിരുന്ന നിശാ പ്രാര്‍ഥന കോവിഡ് സാഹചര്യത്തില്‍ അര മണിക്കൂറിനകം തീര്‍ക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

വയോധികരും കുട്ടികളും പള്ളിയിലേക്കു പോകരുതെന്നും വീട്ടില്‍ നമസ്‌കരിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചു. പ്രാര്‍ഥന കഴിഞ്ഞ ഉടന്‍ പള്ളി അടയ്ക്കും. ഇതേസമയം ഭജനയിരിക്കാന്‍ (ഇഅ്തികാഫ്) അനുവദിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x