
കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന പ്രചാരണം മുതലെടുത്ത് ഗ്ലൂക്കോസ് ലായനി വില്‍പന വ്യാപകം. പ്രചാരണത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി നല്‍കി. 25 ശതമാനം ഗ്ലൂക്കോസ് ലായനി മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് പ്രതിരോധിക്കാമെന്ന ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ. സുകുമാരന്റെ പഠനത്തിലെ പരാമര്‍ശങ്ങളാണ് പ്രചാരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചത്.
കോഴിക്കോട് ജില്ലയില്‍ ലായനി വില്‍പനക്ക് വെച്ച മെഡിക്കല്‍ ഷോപ്പുകളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി. കൊയിലാണ്ടി താലൂക്കില്‍ ചെറിയ കുപ്പിയിലെ ഗ്ലൂക്കോസ് ലായനി വില്‍ക്കുന്നത് വിലക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.