Currency

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ഇന്ന് പ്രവർത്തനം ആരംഭിക്കും

സ്വന്തം ലേഖകൻWednesday, October 19, 2016 11:10 am

ഇന്ന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനചടങ്ങ്. യു.എ.ഇയുടെ ഇന്ത്യയിലെ മൂന്നാമത്തെ കോണ്‍സുലേറ്റ് ആണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നത്. പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനപ്രദമാകും യുഎഇ കോൺസുലേറ്റിന്റെ തിരുവനന്തപുരത്തെ പ്രവർത്തനം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ഇന്ന് പ്രവർത്തനം ആരംഭിക്കും. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനചടങ്ങ്. യു.എ.ഇയുടെ ഇന്ത്യയിലെ മൂന്നാമത്തെ കോണ്‍സുലേറ്റ് ആണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്‌ഘാടനച്ചടങ്ങിൽ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, യുഎഇ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ റെയ്‌സി, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി  തുടങ്ങിയവർ പങ്കുചേരും.

ഇത് ആദ്യമായാണ് ഒരു ഗൾഫ് രാജ്യം തിരുവനതപുറത്ത് കോണ്‍സുലേറ്റ് ആരംഭിക്കുന്നത്. അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ഡല്‍ഹി, മുംബൈ നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ. അതിനാൽ തന്നെ പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനപ്രദമാകും യുഎഇ കോൺസുലേറ്റിന്റെ തിരുവനന്തപുരത്തെ പ്രവർത്തനം. തൊഴില്‍നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ എളുപ്പത്തിൽ പൂർത്തിയാക്കാനും ഇത് വഴിയൊരുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x