തുടക്കം നന്നായാൽ ഒടുക്കവും നന്നായെന്നൊരു ചൊല്ലുണ്ട്. ദിവസം മുഴുവൻ ഉല്ലാസഭരിതമായിരിക്കുവാൻ രാവിലെ തന്നെ ചില നല്ല കാര്യങ്ങൾ ശീലിക്കുന്നത് ഗുണകരമാണ്. അങ്ങനെ രാവിലെ ശീലമാക്കാവുന്ന ചില നല്ല കാര്യങ്ങൾ....
നല്ല കാര്യങ്ങൾ ശീലിക്കുന്നത് നമ്മളിൽ ആനന്ദം നിറയ്ക്കാനും ജീവിതം സംതൃപ്തമായി മുന്നോട്ട് കോണ്ട് പോകാനും ഇടവരുത്തുന്നതാണ്. മാനസികവും ശാരീരകവുമായി ഉല്ലാസം ലഭിക്കുവാനും നല്ല ശീലങ്ങൾ പ്രധാന കാരണമാണ് താനും. തുടക്കം നന്നായാൽ ഒടുക്കവും നന്നായെന്നൊരു ചൊല്ലുണ്ട്. ദിവസം മുഴുവൻ ഉല്ലാസഭരിതമായിരിക്കുവാൻ രാവിലെ തന്നെ ചില നല്ല കാര്യങ്ങൾ ശീലിക്കുന്നത് ഗുണകരമാണ്. അങ്ങനെ രാവിലെ ശീലമാക്കാവുന്ന ചില നല്ല കാര്യങ്ങൾ ചുവടെ കൊടുക്കുന്നു
നേരത്തെ ഉണരുക
നേരത്തേ കിടന്ന് നെരത്തേ ഉണരുന്നത് നമ്മുടെ ശരീരത്തിനും മനസ്സിലും ഒരേപോലെ ആരോഗ്യം പ്രഥാനം ചെയ്യുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്വസ്വലതയും പ്രസരിപ്പും ഉണ്ടാക്കുവാൻ ഈ ശീലം ഇടയാക്കും.
ചാടി എഴുന്നേല്‍ക്കരുത്
നേരത്തെ ഉണരുന്നതൊക്കെ ശരിതന്നെ, പക്ഷെ ചാടി എഴുന്നേൽക്കരുതെന്ന് മാത്രം. ഉറക്കം ഉണര്‍ന്നാല്‍ സാവധാനം റിലാക്സ് ചെയ്ത് എഴുന്നേല്‍ക്കണം. മനസ്സില്‍ ശുഭചിന്തകള്‍ നിറച്ച് കൊണ്ട് എഴുന്നേല്ക്കുക.
പ്രഭാതകര്‍മ്മങ്ങള്‍ കൃത്യമായി ചെയ്യുക
ശരീരത്തിലുള്ള മാലിന്യങ്ങളാണ് മലമൂത്ര വിസര്‍ജന വേളകളില്‍ പുറന്തള്ളപ്പെടുന്നത്. ഇത് കൃത്യമായി ചെയ്യുന്നത് ശാരീരികാരോഗ്യത്തിന് പരമ പ്രധാനമാണ്.
ശരീരം ശുദ്ധിയാക്കുക
വായയും, പല്ലുകളും, കൈകാലുകളും, മുഖവും കഴുകി വൃത്തിയാക്കുക. കുളിക്കുന്നത് ശരീരത്തിനു ഉണർവ്വ് ലഭിക്കാൻ ഇടയാക്കും
വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുക
ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്ന കാര്യമാണിത്. ദഹന പ്രക്രിയ സുഗമമാക്കുന്നു.
വ്യായാമം ശീലമാക്കുക
ദിവസേനയുള്ള അൽപ്പനേരത്തെ വ്യായാമം ആ ദിവസം മുഴുവന്‍ ഉന്മേഷഭരിതമാക്കാൻ സഹായിക്കുന്നു. നടത്തമോ,ജോഗിങ്ങോ, മറ്റേതെങ്കിലും വ്യായാമമോ ആവാം. അതൊരു ശീലമായി തുടരുക. പല രോഗങ്ങളെയും നമ്മളിൽ നിന്നും ഈ ശീലം അകറ്റി നിർത്തും. വ്യായാമം കഴിഞ്ഞ് ശരീരത്തിലെ വിയര്‍പ്പ് വറ്റിയ ശേഷം നന്നായൊന്ന് കുളിച്ച് നമ്മുടെ ജോലിയിലേക്ക് പ്രവേശിച്ചാല്‍ ആ ദിവസം അനായാസകരമായിനുഭവപ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.