Currency

ഷിഫ്റ്റ് ജോലിക്കാരുടെ ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻSunday, November 6, 2016 7:04 pm

ആരോഗ്യത്തെ പല രീതിയിൽ ദോഷകരമായി ബാധിക്കുന്ന ജീവിതരീതിയാണിത്. ജീവിതത്തിന്റെ താളക്രമം നഷ്ടപ്പെടുന്നതാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ പ്രധാന കാരണമാകുന്നത്. ഷിഫ്റ്റ് ജോലിയിൽ ഏർപ്പെടുന്നവരെ സംബന്ധിച്ച് അടുത്തിടെ നടന്ന ചില പഠനഫലങ്ങൾ അറിയാം.

ഷിഫ്റ്റ് ജോലിയിൽ ഏർപ്പെടുന്നവരുടെ എണ്ണം നാൾക്ക് നാൾ വർധിച്ചുവരുന്നതായാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനമേഖലകളിലാണ് പ്രധാനമായും ഇത്തരത്തിൽ ആളുകൾക്ക് ജോലി ചെയ്യേണ്ടി വരിക. ആരോഗ്യത്തെ പല രീതിയിൽ ദോഷകരമായി ബാധിക്കുന്ന ജീവിതരീതിയാണിത്. ജീവിതത്തിന്റെ താളക്രമം നഷ്ടപ്പെടുന്നതാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ പ്രധാന കാരണമാകുന്നത്. ഷിഫ്റ്റ് ജോലിയിൽ ഏർപ്പെടുന്നവരെ സംബന്ധിച്ച് അടുത്തിടെ നടന്ന ചില പഠനഫലങ്ങൾ അറിയാം.

ഷിഫ്റ്റ് ജോലിയുമായി ചിലർക്ക് പെട്ടെന്ന് പൊരുത്തപ്പെടാനാകുന്നു

പകല്‍ സമയത്തല്ലാതെയുള്ള രാത്രി ഷിഫ്റ്റുകള്‍ പലരെയും തളർത്തും. മറ്റു ചിലർക്ക് എളുപ്പത്തിൽ ഇതിനോട് പൊരുത്തപ്പെടാനുമാകും. ഫിന്‍ലാന്ഡിലെ ഒരു സംഘം ഗവേഷകര്‍ ഇതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ട്. മെലാറ്റനിന്‍ റിസെപ്റ്റര്‍ ജീന്‍(Melatonin receptor gene) ആണ്  ഈ വ്യതിയാനത്തിന്‍റെ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. മെലാറ്റനിന്‍ റിസപ്റ്റര്‍ 1 എ(MTNR1A)യുടെ നിലയനുസരിച്ച് ഒരു വ്യക്തിയിലെ ഉറക്കം, വെളിച്ചത്തില്‍ ജോലി ചെയ്യാനുള്ള താത്പര്യം ഇതെല്ലാം വ്യത്യാസപ്പെടും. ഉറക്കത്തിന്‍റെ ആക്കം കൂട്ടുന്ന മെലാറ്റിനിന്‍റെ അളവ് നിയന്ത്രിക്കപ്പെടുന്നതുകൊണ്ടാണ് ഷിഫ്റ്റ് ചിലരിൽ പ്രശ്നമുണ്ടാക്കാത്തത്.

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതല്‍

പകല്‍ ജോലിക്കാരേക്കാള്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത കൂടുതല്‍ ഷിഫ്റ്റ് ജോലിക്കാര്‍ക്കാണെന്നും പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകാര്‍ക്കാണെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു പഠനഫലം പറയുന്നു. ഷിഫ്റ്റ് ജോലിക്കാരിൽ ഹൃദയാഘാതത്തിനു 23 ശതമാനവും രക്തസമ്മര്‍ദ്ധത്തിനു 24 ശതമാനവും സ്‌ട്രോക്കിനു അഞ്ചു ശതമാനവും സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. 20 വര്‍ഷത്തിലേറെ ഇത്തരം ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമേഹ സാധ്യത 58 ശതമാനമാണ്.

ഷിഫ്റ്റ് സമ്പ്രദായം ഓർമ്മക്കുറവിനും കാരണമാകും

ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലിയിൽ ഏർപ്പെടുന്നവർക്ക് ഓർമ്മശക്തി കുറയാനും സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്കിൽ വരുന്ന തകരാറാണ്  ഇതിനു കാരണമാകുന്നത്. സാധാരണനിലയിൽ പ്രായമാകുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവർത്തി മന്ദീഭവിക്കുന്നതാണ്. എന്നാൽ രാത്രികൾ ഉറക്കത്തിനായി മാറ്റിവെക്കാത്ത പക്ഷം ഈ മന്ദീഭവിക്കലിന്റെ വേഗത ആറിരട്ടി വർദ്ധിക്കുമെന്ന് ഫ്രാൻസിലെ മൂവായിരത്തിലധികം പേരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x