Currency

ഇന്ത്യയിലേക്കുള്ള വിസ; സംശയങ്ങളും അവയ്ക്കുള്ള മറുപടികളും

സ്വന്തം ലേഖകൻMonday, November 14, 2016 4:52 pm

ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ വിസയ്ക്ക് വേണ്ടി ശ്രമിക്കുമ്പോൾ നിരവധി സംശയങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അത്തരത്തിൽ ഉണ്ടാകാനിടയുള്ള ചില പൊതുസംശയങ്ങളും അവയ്ക്കുള്ള മറുപടികളും

ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ വിസയ്ക്ക് വേണ്ടി ശ്രമിക്കുമ്പോൾ നിരവധി സംശയങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അത്തരത്തിൽ ഉണ്ടാകാനിടയുള്ള ചില പൊതുസംശയങ്ങളും അവയ്ക്കുള്ള മറുപടികളും താഴെ കൊടുക്കുന്നു.

ഇന്ത്യയിലേക്ക് പോകുന്നതിന് വിസ ആവശ്യമാണോ?

വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്. എന്നാൽ നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ല. മാലദ്വീപ് പൗരന്മാരെ സംബന്ധിച്ച് ഇന്ത്യയിൽ 90 ദിവസത്തിൽ കൂടുതൽ തങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വിസ ആവശ്യമാണ്. 

ഇന്ത്യയിൽ എത്തിയ ശേഷം വിസ നേടാനാകുമോ?

ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുൻപായി നിങ്ങൾ വിസ നേടിയിരിക്കണം. ഇന്ത്യയിൽ എത്തിയ ശേഷം വിസ നേടാനാകില്ല മാത്രമല്ല വിസയില്ലാതെ ഇന്ത്യയിൽ പ്രവേശിക്കാൻ ആരേയും ഇമിഗ്രേഷൻ അധികാരികൾ അനുവദിക്കുന്നതല്ല.

ഹ്രസ്വകാലത്തേക്ക് യൂണിവേഴ്സിറ്റിയിൽ/കമ്പനിയിൽ ഇന്റേൺഷിപ്പിന്/പരിശീലനത്തിന് പോകേണ്ടവർക്ക്

ഇന്റേൺഷിപ്പ് നിബന്ധനകൾ സൂചിപ്പിക്കുന്ന ഓഫർ ലെറ്ററിന്റെ പകർപ്പ് സഹിതം ഒരു എൻട്രി വിസയ്ക്കാണ് ഇത്റക്കാർ അപേക്ഷ നൽകേണ്ടത്. നിർദിഷ്ട ഇന്റേൺഷിപ്പ് ഒരു ഉടമ്പടിയുടെ ഭാഗമാണെങ്കിൽ ഇന്റർ-യൂണിവേഴ്സിറ്റി സ്റ്റുഡന്റ് എക്സ്ചേഞ്ച് ഉടമ്പടിയുടെ ഒരു പകർപ്പ് സമർപ്പിക്കേണ്ടത് ആവശ്യമായേക്കാം. ഇന്ത്യയിലെ താമസത്തിന് ആവശ്യമായ സാമ്പത്തിക നിലയുടെ തെളിവ് സമർപ്പിക്കുകയും വേണ്ടിവരും.

വിസയ്ക്ക് അപേക്ഷിച്ചു പിന്നീട് പോകേണ്ടെന്ന് തീരുമാനിച്ചു. വിസ ഫീസ് എനിക്ക് തിരിച്ച് ലഭിക്കുമോ?

വിസ അപേക്ഷ ഒരിക്കൽ സ്വീകരിച്ചു കഴിഞ്ഞാൽ വിസ ഫീസ് മടക്കി നൽകുന്നതല്ല എന്നു മാത്രമല്ല വിസ നിരസിക്കുകയോ/ അനുവദിക്കാതിരിക്കുകയോ ചെയ്താലും റീഫണ്ട് അനുവദിക്കുന്നതല്ല. സർവീസ് ചാർജുകളും റീഫണ്ട് ചെയ്യുന്നതല്ല.

വിനോദസഞ്ചാരിയായി ഇന്ത്യ സന്ദർശിക്കാൻ എന്ത് ചെയ്യണം?

വിനോദസഞ്ചാരിയായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ടൂറിസ്റ്റ് വിസയ്ക്കാണ് അപേക്ഷ നൽകേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x