ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള ട്രംപ് ഉപയോഗിക്കുന്നത് ലോകത്തില്‍ ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ പ്രൈവറ്റ് ജെറ്റാണ്. പത്ത് കോടി അമേരിക്കന്‍ ഡോളര്‍ (680) കോടി രൂപ ചെലവ് വരുന്ന ബോയിംഗ് 757200 വിമാനമാണ് ട്രംപിന് സ്വന്തമായുള്ളത്.
അപ്രതീക്ഷിതമായി ഹിലരിയെ അട്ടിമറിച്ച് വിജയം നേടിയ ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഒരു രൂപ പോലും പിരിക്കുകയോ വിജയിച്ച് നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു ഡോളര്‍ മാത്രം മതി ശമ്പളം എന്നു പറഞ്ഞതുമെല്ലാം പണം ട്രംപിനൊരു പ്രശ്നമല്ലാത്തതു തന്നെയാണ്. ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള ട്രംപ് ഉപയോഗിക്കുന്നത് ലോകത്തില്‍ ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ പ്രൈവറ്റ് ജെറ്റാണ്.
പത്ത് കോടി അമേരിക്കന്‍ ഡോളര്‍ (680) കോടി രൂപ ചെലവ് വരുന്ന ബോയിംഗ് 757200 വിമാനമാണ് ട്രംപിന് സ്വന്തമായുള്ളത്. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിന്റെ പേര് അനുസമരിപ്പിക്കുന്ന വിധം ട്രംപ് ഫോഴ്സ് വണ്‍ എന്നാണ് സ്വകാര്യ വിമാനത്തെ ചിലര്‍ വിളിക്കുന്നത്. എന്നാല്‍ ഡൊണള്‍ഡ് ട്രംപ് തന്റെ സ്വകാര്യ വിമാനത്തെ വിളിക്കുന്നത് ടിബേഡ് എന്നാണ്.
224 പേര്‍ക്ക് യാത്ര ചെയ്യാവുന്ന റോള്‍സ് റോയ്സ് എന്ജിന് ഘടിപ്പിച്ചിരിക്കുന്ന ട്രംപിന്റെ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചര്‍ വിമാനങ്ങളിലൊന്നാണ്. മണിക്കൂറില്‍ 500 മൈലാണ് പരമാവധി വേഗത. 43 പേര്‍ക്കാണ് ട്രംപ് ഫോഴ്സ് വണ്ണില്‍ സഞ്ചരിക്കാന്‍ സാധിക്കുക. സീറ്റ് ബെല്‍റ്റുകളും ഫിനിഷിംഗുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് 24 കാരറ്റ് സ്വര്‍ണത്തില്‍. മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ട്രംപ് തന്റെ സ്വകാര്യ വിമാനം സ്വന്തമാക്കിയത്.
പ്രധാന സ്വീകരണ മുറിയില്‍ മികച്ച സോഫകളും 57 ഇഞ്ച് ടെലിവിഷനും ഉണ്ട്. ഹോളിവുഡിലെ സ്ക്രീനിംഗ് റൂമുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. ആയിരം സിനിമകള്‍ സംഭരിക്കാന്‍ കഴിയുന്ന ഡി.വി.ഡി സിസ്റ്റവും എപ്പോള്‍ വേണമെങ്കിലും പ്ലേ ചെയ്യാന്‍ സജ്ജമായി 2500 സിഡികളും ഉണ്ട്. ടച്ച് സ്ക്രീനില്‍ ട്രംപിന് ഇഷ്ടപ്പെട്ട സിനിമകള്‍ ലഭ്യമാക്കുന്നതിന് ടി ബട്ടണും ലഭ്യമാക്കിയിട്ടുണ്ട്. വിമാനത്തിനുള്ളിലെ ട്രംപിന്റെ സ്വകാര്യ മുറിയില്‍ നിറയെ സ്വണപ്പട്ട് കൊണ്ടാണ് അലങ്കാരം തീര്‍ത്തിരിക്കുന്നത്. കുളിമുറിയിലെ പൈപ്പുകളും ഷവറുകളും പോലും സ്വര്‍ണത്തില്‍ നിര്‍മ്മിതമാണ്.
ട്രംപിന്റെ വിമാനത്തില്‍ അതിഥികള്‍ക്കായി വി.ഐ.പി ഏരിയയും ഉണ്ട്. അടുത്ത വര്‍ഷം ജനുവരി 20ന് ആണ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. പ്രസിഡന്റ് ആയിക്കഴിഞ്ഞാലും തന്റെ യാത്രകള്‍ അധികവും ടി ബേഡിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.