ലോകത്താകമാനമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന യുവാക്കളില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളിലാണ്. 226 ദശലക്ഷം യുവാക്കളാണ് ചൈനയില്‍ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നത്.
ലണ്ടന്‍: ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവരുടെ എണ്ണം 40 വര്‍ഷം കൊണ്ട് ഇരട്ടിയായെന്നും പഠനം പറയുന്നു. ലാന്‍സറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ലോകത്താകമാനമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന യുവാക്കളില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളിലാണ്. 226 ദശലക്ഷം യുവാക്കളാണ് ചൈനയില്‍ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നത്.
വികസിത രാജ്യങ്ങളേക്കാള്‍ വികസ്വര, അവികസിത രാജ്യങ്ങളിലുള്ളവര്‍ക്കാണ് രക്തസമ്മര്‍ദ്ദം കൂടുതല്‍. ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ് പ്രായമാകുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നതിനിടയാക്കും. അമിത വണ്ണവും രക്തസമ്മര്‍ദ്ദം കൂടുന്നതിന് പ്രധാന കാരണമാണെന്ന് പഠനം വ്യക്തമാക്കുന്നു. 1975നും 2015നും ഇടക്ക് ഓരോ രാജ്യങ്ങളിലെയും ജനങ്ങളുടെ രക്ത സമ്മര്‍ദ്ദത്തിലെ വ്യത്യാസം പഠന വിധേയമാക്കിയിരുന്നു. പുരുഷന്‍മാര്‍ക്കാണ് സ്ത്രീകളേക്കാള്‍ രക്തസമ്മര്‍ദ്ദം കൂടുതലെന്നും പഠനത്തില്‍ തെളിഞ്ഞതായി ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.