നിയമലംഘനം ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കാനും ശ്രമിക്കും. അമിത വേഗതയും നിയമലംഘനങ്ങളും കണ്ടെത്താന്‍ റോഡുകളില്‍ കൂടുതലായി മൊബൈല്‍ സ്പീഡ് കാമറകള്‍ സ്ഥാപിക്കും.
ദുബായ്: ദേശീയാഘോഷവേളയില്‍ കുരുക്കില്ലാതെ ഗതാഗതം സുഗമമാക്കാന്‍ ദുബായ് ട്രാഫിക് പൊലീസ് 148 ട്രാഫിക് പട്രോളുകള്‍ ഒരുക്കും. സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കണമെന്നും പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ട്രാഫിക് പൊലീസ് മേധാവി പറഞ്ഞു. 47 ട്രാഫിക് പട്രോള്‍ കാറുകള്‍, 35 കാല്‍നട പട്രോള്‍ സംഘം, 20 പൊലീസുകാര്‍ എന്നിവ അടങ്ങിയ വ്യൂഹത്തെ ബര്‍ദുബായ്, അല്‍സൂഫ റോഡ്, ജെ.ബി.ആര്‍ എന്നിവിടങ്ങളില്‍ വിന്യസിക്കും. മറ്റൊരു സംഘം ദേര, അല്‍ മുറഖബാത്ത്, റിഖ, മംസാര്‍, റാഷിദീയ, ഖലീജ് റോഡ്, അമ്മാന്‍ സ്ട്രീറ്റ്, ഇത്തിഹാദ് റോഡ് എന്നിവിടങ്ങളില്‍ നിലയുറപ്പിക്കും.
നിയമലംഘനം ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കാനും ശ്രമിക്കും. അമിത വേഗതയും നിയമലംഘനങ്ങളും കണ്ടെത്താന്‍ റോഡുകളില്‍ കൂടുതലായി മൊബൈല്‍ സ്പീഡ് കാമറകള്‍ സ്ഥാപിക്കും. ഘോഷയാത്രകളും കലാസാംസ്‌കാരിക പരിപാടികളും മേളകളുമെല്ലാം നഗരത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുമ്പോള്‍ ഗതാഗതം പ്രയാസരഹിതമാക്കുകയാണ് പ്രത്യേക പട്രോളിന്റെ ലക്ഷ്യമെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസൂരി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.