Currency

യുഎഇയിൽ പെരുന്നാൾ അവധികള്‍ പ്രഖ്യാപിച്ചു

Saturday, May 16, 2020 1:50 pm

ദുബായ്: റമദാൻ 29 മുതൽ ഷവ്വാൽ 3 വരെ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കു അവധി പ്രഖ്യാപിച്ചു. യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശമ്പളത്തോട് കൂടിയ അവധിയാണ് നൽകുന്നത്.

മെയ് 22 വെള്ളിയാഴ്ചയായിരിക്കും റമദാൻ 29 എന്നാണ് നിലവിലെ വിലയിരുത്തൽ. ഇതുപ്രകാരം ഷവ്വാൽ 3 മെയ് 26 ചൊവ്വാഴ്ചയുമാണ്. എന്നാല്‍ മാസ പിറവിയിൽ മാറ്റം വരുകയാണെങ്കിൽ തീയതികളിൽ മാറ്റം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x