Currency

യുഎഇ യിൽ വിദ്യാലയങ്ങൾ ഓഗസ്റ്റ് 30ന് തുറക്കും

Tuesday, June 9, 2020 10:15 am

അബുദാബി: യുഎഇയിൽ വിദ്യാലയങ്ങൾ ഓഗസ്റ്റ് 30ന് തുറക്കുന്നതിനു തീരുമാനം. അധ്യാപക-അനധ്യാപക ജീവനക്കാർ ഓഗസ്റ്റ് 23 മുതൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അലി അൽ ഹമ്മാദി പറഞ്ഞു.

ക്ലാസുകൾ എപ്രകാരം ക്രമീകരിക്കണം എന്നത് സംബന്ധിച്ച തീരുമാനം വൈകാതെ പുറപ്പെടുവിക്കും. ഓൺലൈനിലും നേരിട്ടുമായി സമ്മിശ്ര ക്ലാസുകൾ നടത്താനാണ് ആലോചന. ഇ–ലേണിങ് സംവിധാനം തുടരും.

UAE Schools to reopen On August 30 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x