കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22ന് യു.എ.ഇയിലത്തെുന്നു. അധികാരത്തിൽ എത്തിയ ശേഷമുള്ള പിണറായി വിജയന്റെ ആദ്യ വിദേശ സന്ദർശനമാണിത്.
ദുബായ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22ന് യു.എ.ഇയിലത്തെുന്നു. അധികാരത്തിൽ എത്തിയ ശേഷമുള്ള പിണറായി വിജയന്റെ ആദ്യ വിദേശ സന്ദർശനമാണിത്. രണ്ട് ദിവസം അദ്ദേഹം യു.എ.ഇയിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഡിസംബർ 22ന് വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ ഹൈസ്കൂളിന്‍െറ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിർവഹിക്കുന്ന അദ്ദേഹം 23ന് വെള്ളിയാഴ്ച ദുബൈയില്‍ വിവിധ മലയാളി സംഘടനകളുടെയൂം കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലുള്ള പൗര സ്വീകരണങ്ങളിലും പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ വേണ്ടി യു.എ.ഇയിലത്തെിയിരുന്നു. പ്രവാസികാര്യ വകുപ്പിന്‍െറ ചുമതല ഏറ്റെടുത്തതിനാൽ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്‍െറ ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തില്‍ പ്രവാസികള്‍ക്കു വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I for all time emailed this website post page to all my friends, because if like
to read it next my links will too.